റിയാദ്: സാമൂഹ്യ പ്രവർത്തകനായ റാഫി പാങ്ങോടിന്‍റെ പ്രവാസ ജീവിതത്തിലെ മറക്കാനാവാത്ത സേവന പ്രവർത്തനങ്ങളിൽ ഹൃദയത്തിൽ സ്പർശിച്ച ചില സംഭവങ്ങൾ മാത്രം പുസ്തകത്താളുകളിലാക്കി അവതരിപ്പിക യാണ് ‘മണല്‍ ചൂഴികള്‍’ എന്ന പുസ്തകം പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശന കർമ്മം റിയാദിലെ ബത്ത  ലുഹ മാർട്ട് ഓഡിറ്റോറിയത്തില്‍ നടന്നു, മോട്ടിവേഷൻ സ്പീക്കറും, എഴുത്തുകാരനും വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനുമായ ഡോ:  ജയചന്ദ്രൻ സാഹിത്യകാരന്‍ ജോസഫ് അതിരുങ്കലിനു  കൈമാറികൊണ്ട് പ്രകാശനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍  നസറുദ്ദീൻ വി ജെ  അധ്യക്ഷത വഹിച്ചു. 
മാധ്യമ പ്രവര്‍ത്തകനും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ട്രഷററും  ഗൾഫ് മലയാളി ഫെഡറേഷൻ ജി സി സി മീഡിയ കോഡിനേറ്ററുമായ ജയൻ കൊടുങ്ങല്ലൂർ സ്വാഗതം പറഞ്ഞുകൊണ്ട് മണല്‍ ചൂഴികള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തില്‍ പല സംഭവങ്ങളും റാഫി എഴുതാതെ തന്നെ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് 2016 മുതല്‍ രണ്ടുവര്‍ഷകാലം റാഫി പോയ പല വഴികളിലും ഒരു സുഹൃത്തിനെ പോലെ സൗദി അറേബ്യയുടെ വിവിധ സ്ഥലങ്ങളിൽ സന്നദ്ധ പ്രവർത്തകനായി 40,000 കിലോമീറ്റർ മുകളിൽ സഞ്ചരിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
സൗദിയിലെ പല മനുഷ്യരുടെയും, പ്രവാസ ലോകത്ത് ദുരിതമനുഭവിക്കുന്ന വിധിയെ പഴിച്ചു കൊണ്ട് ജീവിതം മുന്നോട്ടു പോകുന്ന മനുഷ്യർക്ക് ആശ്വാസം നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട് കൃത്യമായിട്ട് നിയമം അറിയാതെ നിയമകുരിക്കില്‍പെട്ട പല ആളുകള്‍ക്കും അവര്‍ക്ക് വേണ്ട നിയമസഹായവും കൃത്യമായിട്ടുള്ള ആശ്വാസ വാക്കുകളും കൊടുത്തു ഒരു നല്ല മനുഷ്യ സ്നേഹിയായി പ്രവർത്തിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.
സന്നദ്ധ പ്രവർത്തനത്തിനായി ദീർഘദൂര യാത്രകളിൽ വാഹനങ്ങളിൽ പോകുമ്പോള്‍ രാത്രി ഉറക്കം പിടിക്കുന്ന സമയങ്ങളില്‍ വഴിയോരങ്ങളില്‍ വണ്ടിയില്‍ കിടന്നാണ് ഉറങ്ങാറുള്ളത് ആള്‍ പെരുമാറ്റമുള്ള സ്ഥലമായ പെട്രോള്‍ പമ്പുകള്‍, പള്ളികളുടെ അടുത്ത് വണ്ടി നിര്‍ത്തി അതിനുള്ളില്‍ തന്നെയായിരുന്നു പലപ്പോഴും രാത്രികളില്‍ ഉറങ്ങുന്നത് തന്നെ,പള്ളികളുടെ ടോയ്‌ലറ്റുകളിൽ പോയി ശുദ്ധി വരുത്തുകയും വീണ്ടും എത്രയോ യാത്രകള്‍ ഞങ്ങളൊരുമിച്ചു പോയിട്ടുണ്ട് ഒരുപാട് പ്രവർത്തനങ്ങളിൽ റാഫിയോടൊപ്പം ചേർന്ന് നിന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ഈ പുസ്തകത്തിൽ പ്രവാസത്തിന്റെ സത്യസന്ധത, യഥാര്‍ത്ഥ അനുഭവ സംഭവങ്ങള്‍  കാണാൻ കഴിയുമെന്ന് മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു 
പ്രകാശന ചടങ്ങിൽ  ഡോക്ടർ ജയചന്ദ്രൻ റാഫി പാങ്ങോടിന്റെ പുസ്തകത്തിന്റെ നേരിന്‍റെ വഴികൾ കൃത്യമായി വിവരിക്കുകയുണ്ടായി ഹൃദയത്തെ തൊട്ട് ചില വിഷയങ്ങൾ റാഫിയുടെ സാമൂഹ്യപ്രവർത്തന രംഗങ്ങളിൽ കടന്നുപോയതാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പച്ചയായസാഹിത്യം ഒന്നും കലരാത്ത റാഫിയുടെ വരികൾ ഏതൊരു വ്യക്തിക്കും വായിക്കാവുന്ന രീതിയിലാണ് മണല്‍ ചൂഴികള്‍ എന്ന ഈ പുസ്തകമെന്ന് ഡോക്ടർ ജയചന്ദ്രൻ പറയുകയുണ്ടായി. 
ഇതൊരു ജീവിത അനുഭവമാണ് ജീവിതം വരച്ചു കാട്ടിയിരിക്കുകയാണ് പച്ചയായ ജീവിതം കാണണമെങ്കിൽ നമ്മൾ കൃത്യമായി ഇറങ്ങി ചെല്ലുക തന്നെ വേണം. സ്വന്തം ഭാര്യയെ നോക്കുന്നതിന് വേണ്ടി പഴയ സഹപാഠിയായ കാമുകിയെ  വീട്ടിൽ എത്തിച്ചതും പിന്നിട് ആ വീടിന്‍റെ അകത്തളങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ മുതല്‍ രസകരമായ പല അനുഭവങ്ങളും വിവരിച്ചിട്ടുണ്ട് എത്രയെത്ര വിഷയങ്ങൾ, പുസ്തകത്തിന്റെ കൃത്യമായിട്ടുള്ള വിവരണം  മനോഹരമായിരിക്കുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകരാനുമായ സാജിദ് ആറാട്ടുപുഴ പറഞ്ഞു,  കേരളത്തിലെ അറിയപ്പെടുന്ന പൂർണ്ണ പബ്ലിക്കേഷൻ ആണ് മണല്‍ ചൂഴികള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രവാസത്തിന്റെ ഇരണ്ട ഇടനാഴികളിൽ കൂടി ചിലപ്പോൾ ചിലർ സഞ്ചരിക്കാറുണ്ട് ഇരുണ്ട ഇടനാഴിയിൽ വെളിച്ചം നൽകുവാൻ ആയി ചിലർ പ്രവാസ ലോകത്ത് വേറിട്ട മുഖമായി നിൽക്കാറുണ്ട് അതു റാഫി പാങ്ങോട് എന്ന വ്യക്തി നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കമെന്നുംഅനുഭവ കുറിപ്പുകള്‍ആണ് അദ്ദേഹം കുറിച്ചിട്ടിരിക്കുന്ന തെന്ന് പുസ്തകം ഏറ്റുവാങ്ങി കൊണ്ട് സംസാരിച്ച എഴുത്തുകാരന്  ജോസഫ് അതിരുങ്കല്‍ പറഞ്ഞു.
റാഫി പാങ്ങോട് പല പ്രാവശ്യവും പല വിഷയങ്ങൾക്കും തന്റടുത്ത് വന്ന് റിയാദിലെ ഗവർണർ, പോലീസ് ഡയറക്ടറുടെ ഓഫീസിലും കോടതികളിലും സൗദി മന്ത്രയാലയങ്ങളിലും അറബി ഭാഷയില്‍ ലെറ്ററുകൾ തയ്യാറാക്കി കൊടുക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ലത്തീഫ്. ഓമശ്ശേരി മാഷ് പറയുകയുണ്ടായി. റാഫിയുടെ പുസ്തകം കാണുമ്പോൾ. റാഫി ചെയ്ത കാര്യങ്ങളിൽ  ഇതേപോലെയുള്ള 100 പുസ്തകം എഴുതിയാൽ പോലും തീരാത്തത് ആണ് എന്ന് നസീർ പുന്നപ്ര പറഞ്ഞു. റാഫി പങ്ങോടിന്റെ അനുഭവക്കുറിപ്പുകൾ ‘മണൽ ചുഴികൾ’ എന്ന പുസ്തകം കൃത്യമായി എഡിറ്റ് ചെയ്യുവാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എഴുത്തുകാരിയും ജി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറിയുമായ അബ്ദിയ ഷഫീനാസ് അൽ അക്രം പറഞ്ഞു.   
ചടങ്ങിന് ആശംസകൾ പറഞ്ഞുകൊണ്ട് നിഖില സമീര്‍, അബ്ദുൽ അസീസ് പവിത്ര, സുധീർ കുമ്മിൾ,  അഡ്വക്കറ്റ് ജലീൽ ഇസ്ലാഹി സെന്റെര്‍, സലിം ആർത്തിയിൽ. സുലൈമാൻ ഊരകം മലയാളം ന്യൂസ്. മജീദ് ചെമ്മനാട് ന്യൂസ്‌ 16, ഹരികൃഷ്ണൻ കണ്ണൂർ.. ഡാനി. രാജു പാലക്കാട്. സുധീർ കുമ്മിൾ. സുനീർ കുമ്മിൾ.  ഷിബു പത്തനാപുര. ടോം. ഷഹനാസ്. ഷാജി മഠത്തിൽ. ഷാജഹാൻ കാഞ്ഞിരപ്പള്ളി. അയൂബ് കരൂപടന്ന. സാജൻ  വള്ളക്കടവ്   സിദ്ധിഖ് കല്ലുപറമ്പന്‍. ജലീൽ ആലപ്പുഴ. സുധീർ പാലക്കാട് കായംകുളം നിഷാദ്. മുന്ന അയൂബ് . നിബു ഹൈദർ, ബഷീർ പാരഗൺ. നൗഷാദ് മറിമായം റഷീദ് മൂവാറ്റുപുഴ നസീർ കുമ്മിൾ  ഉണ്ണി കൊല്ലം  അഷ്റഫ് ചേലാമ്പറ  ഹുസൈൻ വട്ടിയൂർക്കാവ് തുടങ്ങിയവർ സംസാരിച്ചു. 
ആശംസകൾക്ക് മറുപടി പറഞ്ഞുകൊണ്ട് അനുഭവക്കുറിപ്പിന്റെ രചയിതാവ് റാഫി പാങ്ങോട്  തന്റെ ഒന്നാമത്തെ പുസ്തകം ഇനിവരാൻ പോകുന്ന മറ്റു പുസ്തകങ്ങൾക്ക് ശക്തി പകരട്ടെയെന്നും. പ്രവാസം എന്നത് നാം ഇവിടെ കാണുന്നത് മരുഭുമികളില്‍. അകപ്പെട്ട മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും മരുഭൂമിയിൽ കുടുങ്ങിയ മനുഷ്യരെ ഒരു കൈത്താങ്ങ് എന്ന നിലയിൽ രക്ഷിച്ചുകൊണ്ടുവന്ന് കയറ്റി വിട്ടപ്പോൾ കിട്ടിയ മനസ്സ് സംതൃപ്തി ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയ്ക്കും 31 വർഷത്തെ പ്രവാസ ജീവിതത്തിൽ 25 വർഷം കഴിയുന്ന തന്റെ സാമൂഹ്യ പ്രവർത്തനം  ഒരു കളങ്കവും പെടാതെ മരണംവരെ കാത്തുസൂക്ഷിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു 
ഒരു സന്നദ്ധപ്രവർത്തകൻ ആകണമെങ്കിൽ പ്രവാസ ലോകത്ത് ആ സന്നദ്ധ പ്രവർത്തകന് ഒരു തൊഴിലുണ്ടായിരിക്കണം തൊഴിലില്ലാതെ സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ സൂക്ഷിക്കുക തന്നെ വേണം അവരുടെ ലക്ഷ്യം വേറെ ഒന്നു മാത്രമാണ്… നല്ലത് ചെയ്യുന്നവരെ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരാക്കുന്ന ഇവരെപ്പോലുള്ളവരുടെ പ്രവർത്തനമാണ് ഇന്നും പ്രവാസ ലോകത്ത് സന്നദ്ധ പ്രവർത്തകർക്ക് കെട്ടപ്പേര് ഉണ്ടാക്കി കൊടുത്തിട്ടുള്ളത്
മണൽ ചുഴികൾ എന്ന് തന്റെ പുസ്തകത്തിൽ ഇതേപോലെ ഉള്ള എട്ടുകാലികളെ രണ്ടാംഘട്ട പുസ്തകത്തിൽ വിവരിക്കുമെന്നും തന്റെ പുസ്തകം തന്റെ പ്രിയപ്പെട്ട ജേഷ്ഠതുല്യനായ കഴിഞ്ഞദിവസം പ്രവാസലോകത്ത് വെച്ച് മരണപ്പെട്ടു പോയ സത്താർ കായംകുളത്തിന്റെ ഓർമ്മയ്ക്കു മുന്നിൽ സമർപ്പിക്കുന്നുവെന്നും റാഫി പാങ്ങോട് പറഞ്ഞു 
തന്റെ പുസ്തകം വിറ്റ് കിട്ടുന്ന  മുഴുവൻ പണവും ഗൾഫ് മലയാളി ഫെഡറേഷൻ എന്ന സംഘടനയുടെ സന്നദ്ധപ്രവർത്തനത്തിനായി മാറ്റിവയ്ക്കും, ജീവകാരുണ്യമെന്നത് നന്മയുള്ള ഹൃദയത്തിൽ നിന്ന് വരാനുള്ളതാണ് നാം മനുഷ്യനാകണമെങ്കിൽ നന്മയുള്ള മനുഷ്യനാകണം എങ്കിൽ മാത്രമേ ദുരിതമനുഭവിക്കുന്നവന്റെ കണ്ണിനീർ കാണാൻ കഴിയൂ.. ഈ പുസ്തകത്തില്‍ നേരാ വഴികൾ കൃത്യമായി വിവരിച്ചുവെന്നും റാഫി പാങ്ങോട് കൂട്ടിച്ചേര്‍ത്തു. ചടങ്ങിനു സുധീർ വള്ളക്കടവ് നന്ദി പ്രകാശിപ്പിച്ചു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *