ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരോട് അപമാര്യാദയായി പെരുമാറിയ യാത്രക്കാരന്‍ പിടിയില്‍. ജയ്പൂരില്‍ നിന്ന് ബംഗളുരുവിലേക്ക് പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. പ്രതി മദ്യലഹരിയിലായിരുന്നെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ മോശമായി പെരുമാറിയെന്നുമാണ് പരാതി.
പിടികൂടിയ യാത്രക്കാരന്റെ വിവരങ്ങള്‍ എയര്‍ലൈന്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ അധികൃതര്‍ക്കു കൈമാറിയിട്ടുണ്ടെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് മറ്റു യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് എയര്‍ലൈന്‍ ക്ഷമാപണവും നടത്തി.