പ്രാചീനകാലം മുതൽ ആഹാരത്തിനായി മനുഷ്യൻ ചെയ്തു പോകുന്ന പ്രവർത്തിയാണ് മീൻ പിടുത്തം. കൃഷി ആരംഭിക്കുന്നതിന് വളരെ മുമ്പ് തന്നെ മീൻ പിടുത്തം തുടങ്ങിയിരുന്നു. ഇപ്പോൾ അമേരിക്കന്‍ ഐക്യനാടുകൾ ഒഴികെ ഉള്ള മറ്റു രാഷ്ട്രങ്ങളെല്ലാം മത്സ്യബന്ധനത്തിന് പ്രാധാന്യം നൽകുന്നുണ്ട്. 
ഇന്ത്യയുടെ സാമ്പത്തിക വികസന പ്രക്രിയയിൽ മീൻ പിടിത്തതിന് ഗണ്യമായ സ്ഥാനമുണ്ട്. ഉൾനാടൻ മത്സ്യബന്ധനത്തെക്കൾ കടൽ മത്സ്യബന്ധനത്തിനാണ്‌ ഇന്ത്യയിൽ സാധ്യത കൂടുതലുള്ളത്. 
കേരളത്തിലെ മത്സ്യസമ്പത്തിൽ ചെമ്മിന് സുപ്രധാനമായ സ്ഥാനം ഉണ്ട്. വിദേശനാണ്യം നേടിത്തരാൻ ചെമ്മിന് കഴിയുന്നു. വേള്‍ഡ് ഫോറം ഓഫ് ഫിഷര്‍ പീപ്പിള്‍ (ഡബ്ല്യുഎഫ്എഫ്‌പി) എന്ന അന്താരാഷ്ട്ര സംഘടനയാണ് ലോക മത്സ്യതൊഴിലാളി ദിനചാരണത്തിന് നേതൃത്വം നെൽകുന്നത്. 
സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെയാണ് മത്സ്യത്തൊഴിലാളികൾ കടന്നു പോകുന്നത്. വൻകിട യന്ത്രവത്കൃത മത്സ്യബന്ധന സമ്പ്രദായങ്ങൾ മാത്‍സ്യത്തൊഴിലാളികൾക്ക് ഭീഷണിയാവുന്നു. 
പ്രജനന കാലത്ത് മത്സ്യബന്ധനം നടത്തുന്നത് മത്സ്യസാമ്പത്തിനെ നശിപ്പിക്കുമെന്നതിന്റെ പശ്ചാത്തലത്തിൽ മിക്കവർഷവും നിയനിർമ്മാണവും നിയമ നിഷേധവും നടക്കാറുണ്ട്. 
നിരവധി സമരപരമ്പരകൾക്ക് ഇത് വഴി തെളിക്കാറുണ്ട്. ‘ചെമ്മീൻ’ എന്ന പേരിൽ തകഴി എഴുതിയിട്ടുള്ള പ്രശസ്ത നോവലിന്റെ പ്രമേയം മത്സ്യതൊഴിലാളികളെ ചുറ്റിപറ്റിയുള്ളതാണ്. ആ നോവൽ പിന്നീട് സിനിമ ആയിട്ടുമുണ്ട്. 
സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായി മത്സ്യതൊഴിലാളികൾക്കള്ള സവിശേഷതകളും സങ്കടങ്ങളും ജനശ്രദ്ധ ആകർഷിക്കാറുണ്ട്.
തയ്യാറാക്കിയത്: ഐ ഷിഹാബുദീൻ (കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി)

By admin

Leave a Reply

Your email address will not be published. Required fields are marked *