കുവൈത്ത് സിറ്റി: തൃക്കരിപ്പൂർ മണ്ഡലം കുവൈത്ത് കെഎംസിസിയുടെ മതകാര്യ സമിതി റബീഅ് ക്യാമ്പയിനോടനുബന്ധിച്ച് “രാഷ്ട്രീയം പ്രവാചക മാതൃക” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിന്റെ ഒന്നും, രണ്ടും സ്ഥാനക്കാരായ വിജയികളെ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ പ്രഖ്യാപിച്ചു.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത 149 പേരിൽ നിന്നും യഥാക്രമം കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയും ഒമാനിൽ പ്രവാസിയുമായ മുഹമ്മദ് റഫീഖ് എംടിപി, മലപ്പുറം ജില്ലയിലെ ഏ.ആർ.നഗർ സ്വദേശിയും സൗദി അറേബ്യയിലെ താഇഫിൽ പ്രവാസിയുമായ ഫൈസൽ മാലിക് എന്നിവരാണ് വിജയികൾ. ഒന്നാം സ്ഥാനത്തിന് നൂറ് ഡോളറും, രണ്ടാമ സ്ഥാനത്തിന് അൻപത് ഡോളറുമാണ് സമ്മാനം.
കുവൈത്ത് കെഎംസിസി സംസ്ഥാന ഉപാദ്ധ്യക്ഷനും, ചന്ദ്രിക കണ്ണൂർ ബ്യുറോ മുൻ സബ് എഡിറ്ററുമായിരുന്ന ഫാറൂഖ് ഹമദാനിയായിരുന്നു മുഖ്യജൂറി.
സൽവ മശ്ഹൂർ വില്ലയിൽ നടന്ന ഫലപ്രഖ്യാന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഖാദർ കൈതക്കാട് അദ്ധ്യക്ഷനായിരുന്നു. മതകാര്യ സമിതി ചെയർമാൻ അബ്ദുൽ ഹക്കീം അൽഹസനി മുഖ്യപ്രാഭാഷണം നടത്തി. മണ്ഡലം ജന.സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ അമീർ കമ്മാടം, സെക്രട്ടറി ഹസ്സൻ ഹാജി തഖ്‌വ, ജില്ലാ കൗൺസിൽ അംഗം റഫീഖ് ഒളവറ തുടങ്ങിയവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *