ദേശീയ കായിക രംഗത്ത് സബ്ബ്-ജൂണിയർ , ജൂണിയർ,സ്ക്കൂൾതലങ്ങളിൽ കേരളം പിന്നോട്ടു പോകുന്നതിലും , കേരള കായിക രംഗത്ത് ഇന്നു നിലനിൽക്കുന്ന അരാജകത്വവും, സ്വജന പക്ഷപാതവും, അധികാര മോഹവും മുൻ നിര കായിക സംഘടനകളെ ഒന്നൊന്നായി തകർത്തു കൊണ്ടിരിക്കുന്നതിൽ തിരുവനന്തപുരത്തു ചേർന്ന കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ പെൻഷനേഴ്സ് വാർഷിക പൊതു യോഗം ഉത്ഘണ്ഠ രേഖപ്പെടുത്തി. 
ഇതിന് ശാശ്വതമായ പരിഹാരമുണ്ടാകുന്നതിനായി സ്പോർട്ട്സ് കൗൺസിലിനെ അടിയന്തിരമായി ഡയറക്ടറേറ്റ് ഓഫ് സ്പോർട്ട്സ് ആന്റ് യൂത്ത് അഫയേഴ്സിൽ ലയിപ്പിക്കണമെന്നുള്ള പ്രമേയം പ്രസിഡന്റ് പി. അതിലാൽ അവതരിപ്പിച്ചു.
കേരള കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം പ്രമേയം ചർച്ച ചെയ്യുകയും, കേരള കായിക രംഗം തകരാതിരിക്കുവാൻ അടിയന്തിരമായി കേരള സ്റ്റേറ്റ് സ്പോർട്ട് സ് കൗൺസിലിനെ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആന്റ് യൂത്ത് അഫയേഴ്സിൽ ലയിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഐകകണ്‌ഠേന   ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *