കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് അര ടൺ ഹാഷിഷ് കടത്താനുള്ള ശ്രമം തടഞ്ഞു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. വിവിധ നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച്, കടൽ വഴി രാജ്യത്തേക്ക് ഗണ്യമായ അളവിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് തടഞ്ഞത്.
കുബ്ബാർ ദ്വീപിലേക്ക് ആറ് ഇറാനികൾ സഞ്ചരിച്ച ബോട്ട് നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്തതായി മീഡിയ വിഭാഗം അറിയിച്ചു. ഈ വൻ ഓപ്പറേഷനിൽ ഏകദേശം ഒന്നര ദശലക്ഷം കുവൈറ്റ് ദിനാർ വിലമതിക്കുന്ന അര ടണ്ണിലധികം ഹാഷിഷ് പിടിച്ചെടുത്തു. പിടികൂടിയ ഇറാനിയൻ വംശജരെ നിയമനടപടികൾക്കായി ഉചിതമായ അധികാരികളിലേക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.