ശുഭ്മാൻ ഗില്ലിന്റെ ഒരു വിക്കറ്റ് നഷ്ടമായിട്ടും രോഹിത് ശർമ്മ അറ്റാക്ക് ചെയ്തു കളിതുടർന്നു.10ാമത്തെ ഓവറിൽ രണ്ടാമത്തെ ബോളിൽ 6 ഉം മൂന്നാമത്തെ ബോളിൽ 4 ഉം നേടി ഇന്ത്യയുടെ സ്കോർ 76 ലെത്തിച്ചു. അതായത് ശരാശരി ആവറേജ് 8 നു മുകളിൽ.
ഗ്ലെൻ മാക്‌സ്‌വെൽ ബോൾ ചെയ്ത പവർപ്ളേയുടെ അവസാന ഓവറായിരുന്നു ഇത്. വീണ്ടും ഒരു വലിയ ഷോട്ട് കളിയ്ക്കാൻ ശ്രമിച്ച രോഹിത് ശർമ്മയെ ഒരതിശയ ക്യാച്ചിലൂടെ ട്രെവിസ് ഹെഡ് പുറത്താക്കിയതോടെ സ്റ്റേഡിയത്തിലെ 1.30 ലക്ഷം കാണികൾ നിശബ്ദരായി..
ഇതായിരുന്നു മാച്ചിലെ ടേണിങ് പോയിന്റ്. പിന്നീട് വന്നവരും പോയവരുമെല്ലാം പ്രതിരോധിച്ച് കളിക്കുന്ന രീതിയാണ് കണ്ടത്.
ഉജ്വല ഷോട്ടുകൾക്കും അതുവഴി റൺ റേറ്റുയർത്തുന്നതിനും വിഖ്യാതരായ വിരാട് – രാഹുൽ കൂട്ടുകെട്ട് റൺറേറ്റുയർത്തുന്നതിനുള്ള വലിയ ഷോട്ടുകളൊന്നും അടിക്കാതിരുന്നത് അവർ കടുത്ത സമ്മർദ്ദത്തിലായിരുന്നു എന്നതിനുള്ള തെളിവായി.
ഫൈനലിന് തലേദിവസം നടന്ന പത്രസമ്മേളനത്തിൽ ആസ്‌ത്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിങ്സ് പറഞ്ഞ വാക്കുകൾ അർത്ഥവത്തായിരുന്നു ..
” 1.3 ലക്ഷം കണികളുടെയും സപ്പോർട്ട് ഇന്ത്യൻ ടീമിനുണ്ട്. എന്നാൽ അവരെ നിശ്ശബ്ദരാക്കുക എന്ന ജോലിയാകും ഞങ്ങൾ നിർവഹിക്കുക ”
അദ്ദേഹം പറഞ്ഞത് സത്യമായി. ഇന്ത്യയുടെ ഓരോ വിക്കറ്റ് വീഴുമ്പോഴും കാണികൾ നിശബ്ദരായി. ആസ്‌ത്രേലിയയുടെ 6 ,4 ഒക്കെ സ്റ്റേഡിയത്തെ തികച്ചും സൈലന്റ് മോഡിലേക്കായിരുന്നു..