ജറൂസലം- ഹമാസ് വലിയ ആക്രമണത്തിനൊരുങ്ങുന്നുവെന്ന തങ്ങളുടെ റിപ്പോര്‍ട്ട് സ്ത്രീകളായതിനാല്‍ ഇസ്രായില്‍ സൈനിക മേധാവികളും അധികൃതരും അവഗണിച്ചെന്ന് വെളിപ്പടുത്തി ഏതാനും യുവ വനിതാ സൈനികര്‍.
ഹമാസിന്റെ ആക്രമണ സാധ്യതയെക്കുറിച്ചുള്ള തങ്ങളുടെ മുന്നറിയിപ്പ് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ അവഗണിച്ചതായാണ് ഇസ്രായില്‍ സൈന്യത്തിലെ ചില യുവ വനിതാ സൈനികര്‍ അവകാശപ്പെട്ടത്. ഇതാണ് ഒക്‌ടോബര്‍ 7 ലെ നുഴഞ്ഞുകയറ്റത്തിലേക്ക് നയിച്ചത്. തങ്ങളുടെ മുന്നറിയിപ്പുകള്‍ നിസ്സാരമായി കാണുന്നതിന് ലിംഗവിവേചനം ഒരു ഘടകമാണെന്ന് സൈനികര്‍ വിശ്വസിക്കുന്നതായും ഇസ്രായില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹമാസ് വലിയ പരിശീലനത്തിലാണെന്നാണ് വനിതാ സൈനികര്‍ നല്‍കിയ മുന്നറിയിപ്പ്.
ഹമാസ് വലിയ കാര്യത്തിനായുള്ള പരിശീലനം നടത്തുകയാണെന്നാണ് ഗാസ അതിര്‍ത്തി നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വനിതാ സൈനികര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ബോര്‍ഡര്‍ ഡിഫന്‍സ് കോറിലെ സൈനികര്‍ ലിംഗവിവേചനം കാരണം തങ്ങളുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് വിശ്വസിക്കുന്നു.
യൂണിറ്റ് പൂര്‍ണ്ണമായും ചെറുപ്പക്കാരായ പെണ്‍കുട്ടികളും യുവ വനിതാ കമാന്‍ഡര്‍മാരും ചേര്‍ന്നതാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു സൈനികനെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പ്രാദേശിക ഹീബ്രു ഭാഷയില്‍ ‘റ്റാറ്റ്‌സ്പിറ്റാനിയോട്ട്’ എന്ന് വിളിക്കപ്പെടുന്ന ഇസ്രായില്‍ പ്രതിരോധ സേനയിലെ വനിതാ നിരീക്ഷണ സൈനികര്‍ അതിര്‍ത്തി പ്രതിരോധ സേനയുടെ ഭാഗമാണ്. ഇസ്രായിലിന്റെ അതിര്‍ത്തികളിലും വെസ്റ്റ് ബാങ്കിലും അവരെ വിന്യസിച്ചിട്ടുണ്ട്.
സൈന്യത്തിന്റെ കണ്ണുകള്‍ എന്നാണ് ഈ സൈനികരെ വിളിക്കാറുള്ളത്. സൈനികര്‍ക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുകയാണ് ഇവരുടെ ചുമതല. അവര്‍ 24 മണിക്കൂറും ആഴ്ചയിലെ എല്ലാ ദിവസവും ഡ്യൂട്ടിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹമാസ് പോരാളികള്‍ ഒരു നിരീക്ഷണ പോസ്റ്റ് ഏറ്റെടുക്കാന്‍ പരിശീലനം നടത്തുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതായും ഉയര്‍ന്ന ഡ്രോണ്‍ പ്രവര്‍ത്തനം കണ്ടെത്തിയതായും സൈനികരിലൊരാള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ ഉദ്ധരിച്ചു. കഴിഞ്ഞ രണ്ടു മാസമായി അതിര്‍ത്തിക്ക് സമീപം ഹമാസ് ദിവസവും ഡ്രോണുകള്‍ തൊടുത്തുവിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്‌ടോബര്‍ 7 ന് നഹാല്‍ ഓസ് ബേസില്‍ 15 വനിതാ സൈനികര്‍ കൊല്ലപ്പെടുകയും ആറു പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. തട്ടിക്കൊണ്ടുപോയവരില്‍ ഒരാളെ മാത്രമാണ് ഇസ്രായില്‍ പ്രതിരോധ സേന രക്ഷപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
2023 November 19InternationalWomen soldiershamas warGaza WarIsraeltitle_en: Women soldiers claim their warnings were ignoredrelated for body: പള്ളിയിലെ മൗലവിയെയല്ല, സ്പീക്കര്‍ പദവിയെയാണ് ബഹുമാനിക്കുന്നതെന്ന് ബി.ജെ.പിഹമാസ് വിജയത്തിന് കോടതികളേയും സുരക്ഷാ ഏജന്‍സികളേയും കുറ്റപ്പെടുത്തി നെതന്യാഹുവിന്റ മകന്‍ഹലാല്‍ ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചാല്‍ മതി, ഇവിടെ വേണ്ട; വിജ്ഞാപനവുമായി യു.പി