കോഴിക്കോട് :സർവ്വധർമ്മ സമഭാവനയുടെയും ബഹുസ്വരതയുടെയും മണ്ണായ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കേരളത്തിൽ വ്യാപാര വ്യവസായ മേഖലകളിൽ അടുത്ത കാലത്തായി കാണുന്ന അനഭിലഷണീയമായ ചില പ്രവണതകൾ സമൂഹത്തിൽ സ്പർധയും പരസ്പര വിശ്വാസവും തകർക്കുന്നതാണെന്നും അന്ത: ചിദ്രങ്ങൾ ഉണ്ടാക്കുന്ന ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളിയില്ലെങ്കിൽ സമൂഹം വലിയ വില കൊടുക്കേണ്ടി വരുമെന്നും എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു. 
സിറ്റിസൻസ് അലയൻസ് ഫോർ സോഷ്യൽ ഈ ക്വാലിറ്റി സംഘടിപ്പിച്ച സമുദായ സൗഹാർദവേദി രൂപീകരണ യോഗത്തിൽ ഒരു ജ്വല്ലറി അവരുടെ പരസ്യത്തിൽ ”ഇത് ഞങ്ങളുടെ കമ്യൂണിറ്റിക്ക് വേണ്ടി തുറന്നതാണെന്നും മറ്റു മതങ്ങളുടെ സിംബലുകൾ വരുന്ന ഓർണമെൻസ് ഞങ്ങൾ വിൽക്കില്ലെന്നുമുള്ള” അവരുടെ പരസ്യം സംബന്ധിച്ച് പരാമർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
മാതൃഭൂമി കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ പി കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. ഡോ.കെ.മൊയ്തു, നസീർ ഹുസൈൻ,മുഹമ്മദ് അഷ്റഫ്, അബ്ദുള്ള അൻസാരി വിവിധ മത സാമുദായിക നേതാക്കൾ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.മീഡിയ കൺവീനർ

By admin

Leave a Reply

Your email address will not be published. Required fields are marked *