ഹമാസ് തടവിലാക്കിയ 240 ബന്ദികളെയും മോചിപ്പിക്കാനുള്ള അടിയന്തരനടപടി കൈക്കൊള്ളണമെന്നാ വശ്യപ്പെട്ടുകൊണ്ട് തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ടെൽ അവീവിൽ നിന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയിലേക്കുള്ള 5 ദിവസത്തെ പ്രതിഷേധ മാർച്ചിന്റെ ഇന്നലെ (ശനിയാഴ്ച) അവസാന ദിവസമായിരുന്നു.
മാർച്ചിൽ നെതന്യാഹുവിനെതിരേയും അദ്ദേഹത്തിൻ്റെ നയങ്ങൾക്കെതിരെയും വ്യാപകമായ തോതിൽ മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നു..
ഇസ്രായേൽ തടവിലുള്ള പലസ്തീൻക്കാർക്ക് പകരമായി ഹമാസ് തങ്ങളുടെ പക്കലുള്ള തടവുകാരെ മോചി പ്പിക്കാൻ തയ്യറാണെന്ന ഖത്തറിന്റെ നിർദ്ദേശം അംഗീകരിക്കാത്ത നെതന്യാഹുവിനെതിരെ പ്രക്ഷോഭകരുടെ പ്രതിഷേധം ശക്തമായിരുന്നു.