മുംബൈ-സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിവാഹവാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് മുന്‍ വിശ്വസുന്ദരിയും നടിയുമായ സുസ്മിത സെന്‍. വ്യവസായിയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയുമായി നടി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകുമെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത. താന്‍ വിവാഹിതയല്ലെന്നും ഒരു തവണ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പറയേണ്ടി വന്നെന്നും സുസ്മിത അഭിമുഖത്തില്‍ പറഞ്ഞു.
താന്‍ വിവാഹിതയല്ലെന്ന് ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിരുന്നു. കാരണം എന്റെ നിശബ്ദത, ഭയമായോ ബലഹീനതയായോ തെറ്റിദ്ധരിക്കപ്പെടുമെന്ന് കരുതി. ഇത്തരം വാര്‍ത്തകള്‍ കണ്ട് ഞാന്‍ ചിരിക്കുകയാണെന്ന് അറിയിക്കാന്‍ എനിക്ക് ഒരു പോസ്റ്റ് ഇടേണ്ടി വന്നു. ഞാന്‍ അത് ചെയ്തു.
എല്ലാ മീമുകളും ഞാന്‍ ആസ്വദിക്കാറുണ്ട്. സ്വര്‍ണം എനിക്ക് ഇഷ്ടമല്ലെന്നും വജ്രമാണ് ഇഷ്ടമെന്നും എന്നെ ഗോള്‍ഡ് ഡിഗര്‍ എന്ന് വിളിച്ചവരെ അറിയിക്കുകയാണ്. എന്തായാലും അത് ജീവിതത്തിലെ ഒരു അനുഭവമായിട്ടാണ് കാണുന്നത്. അത് സംഭവിച്ചു. ഞാന്‍ ജീവിതത്തില്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍, അവരെ വിവാഹം ചെയ്യുമായിരുന്നു. അത് ഞാന്‍ ശ്രമിക്കുന്നില്ല. ഒന്നുകില്‍ ഞാന്‍ ചെയ്യും അല്ലെങ്കില്‍ ചെയ്യില്ല- സുസ്മിത കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ലളിത് മോഡിയുമായുള്ള പ്രണയ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ സുസ്മിത തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. നമുക്ക് ചുറ്റുമുള്ള ലോകം എത്രമാത്രം ദയനീയമാണെന്ന് കാണുന്നത് ഹൃദയഭേദകമാണ്. എനിക്ക് അറിയാത്തവര്‍, ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍, തന്റെ സുഹൃത്തുക്കള്‍ അല്ലാത്തവര്‍, ഞാന്‍ കണ്ടിട്ടില്ലാത്ത പരിചയക്കാരും എന്റെ ജീവിതത്തെ കുറിച്ചുള്ള ആഴത്തിലുള്ള കഥകള്‍ പങ്കിടുന്നു.
എന്റെ അഭ്യുദയകാംക്ഷികളുടേയും പ്രിയപ്പെട്ടവരുടേയും സ്‌നേഹവും പിന്തുണയും ഇനിയും ഞാന്‍ ഇഷ്ടപ്പെടുന്നു. ദയവായി അറിയുക, നിങ്ങളുടെ സുഷ് പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. കാരണം ഞാന്‍ ഒരിക്കലും കടമെടുത്ത അംഗീകാരത്തിന്റെയും കരഘോഷത്തിന്റെയും ക്ഷണികമായ വെളിച്ചത്തില്‍ ജീവിച്ചിട്ടില്ല- എന്നാണ് നടി അന്ന് കുറിച്ചത്.
ആളുകള്‍ തന്റെ ബന്ധത്തെ എങ്ങനെ വിലയിരുത്തുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സുസ്മിത പറഞ്ഞു.
മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ലളിത് മോഡിയുമായുള്ള ബന്ധം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും താന്‍ വിവാഹിതയല്ലെന്ന് വ്യക്തമാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ മാത്രമാണ് പോസ്റ്റിട്ടതെന്ന് നടി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആദ്യം, വ്യവസായി ലളിത് മോഡി, സുസ്മിത സെന്നിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ചത് രാജ്യത്ത് മുഴുവന്‍ ചര്‍ച്ചയായിരുന്നു. അടുത്തിടെ  ദീപാവലി പാര്‍ട്ടിയില്‍ ഇരുവരും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചു.
 
2023 November 19Entertainmentlalit modiSusmita sentitle_en: Sushmita Sen breaks Silence on Her Relationship With Lalit Modirelated for body: ഹലാല്‍ ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചാല്‍ മതി, ഇവിടെ വേണ്ട; വിജ്ഞാപനവുമായി യു.പിഹമാസ് വിജയത്തിന് കോടതികളേയും സുരക്ഷാ ഏജന്‍സികളേയും കുറ്റപ്പെടുത്തി നെതന്യാഹുവിന്റ മകന്‍പള്ളിയിലെ മൗലവിയെയല്ല, സ്പീക്കര്‍ പദവിയെയാണ് ബഹുമാനിക്കുന്നതെന്ന് ബി.ജെ.പി

By admin

Leave a Reply

Your email address will not be published. Required fields are marked *