അബുദാബി- ഇസ്രായില്‍ ആക്രമണത്തില്‍ പരിക്കേറ്റ് യു.എ.ഇയില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീനികളെ രാജകുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചു. പ്രസിഡന്‍ഷ്യല്‍ കോടതിയിലെ ഓഫീസ് ഓഫ് ഡെവലപ്മെന്റ് ചെയര്മാന് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീന് കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ചത്.
1,000 ഫലസ്തീന് കുട്ടികളെ യു.എ.ഇ ആശുപത്രികളില്‍ ചികിത്സിക്കുന്നതിനായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം കൊണ്ടുവരാനാണ് പരിപാടി. ഇതില്‍ ആദ്യ ബാച്ച് കഴിഞ്ഞ ദിവസം എത്തിയിരുന്നു. പരിക്കേറ്റ കുട്ടികളുമായും ഫലസ്തീനില്‍ നിന്നുള്ള കാന്‍സര്‍ രോഗികളുമായും ശൈഖ് തിയാബ് കൂടിക്കാഴ്ച നടത്തി.
2023 November 19GulfpalestineUAEtitle_en: uae palestine children