തിരുവനന്തപുരം: സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളിൽ നിന്ന് പിരിവെടുക്കണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ.
നിർദേശത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു. കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സംഘടനകളും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സർക്കുലർ പിൻവലിച്ചത്.