യു കെ : വൃദ്ധയായ അമ്മയുടെ പരിചരണവുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തിയ നേഴ്സിനെ തടഞ്ഞുവച്ച് ബലാൽസംഗം ചെയ്ത കേസിൽ 66 കാരനായ മകന് 12 വർഷത്തെ ജയിൽ ശിക്ഷ  വിധിച്ച് കോടതി. 2022 ജൂലൈ ഏഴിനാണ് ഡോർസെറ്റിലെ വീട്ടിൽ എത്തിയ നേഴ്സിനെ ഗാരി ജോൺ ബ്രിഡ്ജർ ബലാത്സംഗം ചെയ്തത്. വൃദ്ധയായ അമ്മയെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരുന്നത് സുരക്ഷിതമാണോ എന്ന പരിശോധനക്കെത്തിയതായിരുന്നു നേഴ്സ്.
ജോലിയുടെ ഭാഗമായാണ് നേഴ്സ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. പരിശോധന പൂർത്തിയാക്കിയതിന് ശേഷം നേഴ്സിനെ പോകുവാൻ അനുവദിക്കാതെ തടഞ്ഞുവെച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. ബ്രിഡ്ജർ തന്റെ ഇരയെ കിടപ്പുമുറിയിലേക്ക് നിർബന്ധിച്ചു കൊണ്ടുപോകുകയും, അവിടെ അവളെ ക്രൂരമായ ആക്രമണത്തിന് വിധേയയാക്കിതായും കോടതി വാദം കേട്ടു.
താൻ അവിടെവച്ച് മരിച്ചു പോകുമെന്ന് പോലും നേഴ്സ് ഭയപ്പെട്ടിരുന്നതായി പ്രോസിക്യൂട്ടർ ജമ്മ വൈറ്റ് കോടതിയിൽ ബോധിപ്പിച്ചു. കുറ്റകൃത്യത്തിന് ശേഷം ബ്രിഡ്ജർ കുളിക്കുകയും സംഭവിച്ചത് മറച്ചുവെക്കാൻ ബെഡ് ഷീറ്റ് മാറ്റുകയും ചെയ്തുവെന്ന് അവർ വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഈ കുറ്റകൃത്യം നടപ്പിലാക്കിയതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.
സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ കഴിയാതെ മാസങ്ങളോളം ഇരയായ നേഴ്സ് മാനസികാരോഗ്യവുമായി മല്ലിടുകയും സഹപ്രവർത്തകരുടെ മുന്നിൽ നിരന്തരം പൊട്ടിത്തെറിക്കുകയും ചെയ്തതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി. പ്രതി കൃത്യമായി കുറ്റം ചെയ്തുവെന്ന കോടതിയിൽ വ്യക്തമായതിനെ തുടർന്നാണ് 12 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്
 

By admin

Leave a Reply

Your email address will not be published. Required fields are marked *