തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പുമായി തർക്കം നിലനിൽക്കുന്ന റോബിൻ ബസിന് ബദലായി കെഎസ്ആർടിസി സർവീസ് തുടങ്ങുന്നു. ഞായറാഴ്ച മുതൽ പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് ആരംഭിക്കും.
പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്.
അതേസമയം, റോബിൻ ബസിന് കേരള എംവിഡി പിഴയായി ഇന്ന് 30,000 രൂപ ചുമത്തി. വാഹനം വാളയാർ ബോർഡർ കടന്നപ്പോഴാണ് ഇത്രയും തുക പിഴ ചുമത്തിയത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.