കൊച്ചി: പല ഇടങ്ങളിലായി തടഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് റോബിന്‍ ബസിന് പിഴയിട്ടത് 37,000 രൂപ. പിഴയിട്ടെങ്കിലും കോടതി പറയും വരെ സര്‍വീസ് തുടരാനാണ് തീരുമാനമെന്ന് ബസുടമ ​ഗിരീഷ് പറഞ്ഞു. 
അഖിലേന്ത്യ പെര്‍മിറ്റുമായി സര്‍വീസ് തുടങ്ങിയ റോബിന്‍ ബസിനെ തുടര്‍ച്ചയായി തടഞ്ഞ് ഇന്ന് പിഴയിടുകയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ്. ഇന്ന് നാലുതവണയാണ് പരിശോധന നടത്തിയത്. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്ററിനകമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യത്തെ തടയല്‍. 
പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ട് എംവിഡി ഉദ്യോഗസ്ഥര്‍ മടങ്ങി. പാലാ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു രണ്ടാമത്തെ തടയല്‍. അങ്കമാലിയില്‍ വച്ച് മൂന്നാമത്തും ബസ് തടഞ്ഞപ്പോഴേക്കും ജനം എംവിഡിക്ക് നേരെ തിരിഞ്ഞു.
കൂക്കിവിളികളും പ്രതിഷേധങ്ങളുമുയര്‍ന്നു. പതിനൊന്നരയോടെ ചാലക്കുടി പിന്നിട്ട ബസ്, പുതുക്കാട് എത്തിയപ്പോള്‍ വീണ്ടും എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴയീടാക്കി എംവിഡി വിട്ടയച്ച ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തി. 

By admin

Leave a Reply

Your email address will not be published. Required fields are marked *