ഇന്ന് മുഹമ്മദ് ഷമി ഇന്ത്യൻ ക്രിക്കറ്റിലെ പേസർമാരിൽ മുൻപന്തിയിലാണ്. ലോകകപ്പിലേക്കുള്ള സെമി ഫൈനൽ വിജയം ഇന്ത്യക്ക് സമ്മാനിച്ച അദ്ദേഹത്തിൻ്റെ 7 വിക്കറ്റ് നേട്ടത്തിൽ എല്ലാ ക്രിക്കറ്റ് പ്രേമികളും വലിയ ആവേശത്തിലാണ്.
മുഹമ്മദ് ഷാമിയെ അറിയുന്നവർക്കറിയാം. അദ്ദേഹം ഒരു സാധു പ്രാകൃതക്കാരനാണെന്ന്.ആരോടും കലഹി ക്കാത്ത ആരെയും പിണക്കാനാഗ്രഹിക്കാത്ത എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരു വ്യ ക്തിയാണ് അദ്ദേഹം. ഇന്ത്യൻ ടീമിലും അദ്ദേഹത്തോട് വ്യക്തിപരമായ അടുപ്പം പുലർത്തുന്നവരാണ് എല്ലാ ടീമംഗങ്ങളും.
താൻ മൂന്നുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം രോഹിത് ശർമ്മയുമൊത്തുള്ള ഒരു ചാറ്റ് ഷോയിലാണ് മുഹമ്മദ് ഷമി വെളിപ്പെടുത്തിയത്. ആ വെളിപ്പെടുത്തൽ എല്ലാവരെയും അമ്പരപ്പി ച്ചുകളഞ്ഞു.
ഷമിയെ രാജ്യദ്രോഹിയെന്നും പാകിസ്ഥാൻ ചാരനെന്നും വിളിച്ചതിന് നമ്മൾ അദ്ദേഹത്തോട് മാപ്പു പറയണ മെന്ന ആവശ്യവുമായി ചില കൂലിക്കെഴുത്തുകാർ ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്.
ഏതെങ്കിലും കുറെ വിവരദോഷികൾ എന്തെങ്കിലും വിളിച്ചുപറഞ്ഞത് ഒരു നാട്ടിലെ മുഴുവൻ ജനതയുടെയും അഭിപ്രായമായി ചിത്രീകരിക്കുന്നത് വിവരക്കേടോ മുതലെടുപ്പോ ആണ്.
ഷമിക്കെതിരെ മുൻപുണ്ടായ ക്യാച്ച് ഡ്രോപ്പ് ഉൾപ്പെടെയുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട് ചില സാമൂഹ്യ വിരുദ്ധ ശക്തികൾ നടത്തിയ രാജ്യദ്രോഹി പ്രയോഗമുൾപ്പെടെയാണ് ഇപ്പോൾ പരാമര്ശിക്കപ്പെടുന്നത്.ഒരു പക്ഷേ മുഹമ്മദ് ഷമിയുടെ പേരാകാം ആ ക്ഷുദ്രശക്തികൾ ആയുധമാക്കുന്നതും ..അങ്ങനെയും ഒരു കൂട്ടർ നമ്മുടെ സമൂഹത്തിലുണ്ട്.
മുഹമ്മദ് ഷാമിയെ ടീമിൽ നിലനിർത്തിയതും അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകിവരുന്നതും ബിസി സിഐ സെലക്ഷൻ കമ്മിറ്റിയും ക്രിക്കറ്റ് ബോർഡും ടീം ക്യാപ്റ്റനുമാണ് എന്ന വസ്തുത മറക്കാൻ പാടില്ല. സച്ചിനും വിരാട്ട് കോഹ്‌ലിയും ഷാമിക്ക് എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നുവെന്ന് ഷാമിയുടെ അമ്മാവൻ മുഗീർ ആലം മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
ഇത് ഒരു ജനതയുടെ അഭിപ്രായമല്ല. ഇന്ത്യയിൽ ക്രിക്കറ്റ് വളരെ വൈകാരികമായ ഒരു ഗെയിമാണ്. കളി ക്കളത്തിൽ മോശം പ്രകടനം നടത്തുമ്പോൾ കുപ്പികളും പേപ്പർ ഗ്ലാസ്സുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കളിക്കാർക്കുനേരെ വലിച്ചെറിയുന്നതും അവരെ അധിക്ഷേപിക്കുകയും തെറിപറയുകയും ചെയ്യുന്നത് സ്ഥിരം നമ്മൾ കണ്ടുവരുനന്നതാണ്.
1996 ലെ ലോകകപ്പ് സെമിഫൈനലിൽ കൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടന്ന ഇന്ത്യ -ലങ്കാ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുമെന്ന സന്ദർഭം വന്നപ്പോൾ കളികൾ ഇളകിമറിഞ്ഞു. കളിക്കാർക്കുനേരെ അവർ സാധനങ്ങൾ വലിച്ചെറിഞ്ഞു. ഗാലറികൾക്ക് തീയിട്ടു.സച്ചിൻ ഉൾപ്പെടെയുള്ള കളിക്കാരെ കാണികൾ തെറിയഭിഷേകം നടത്തി.
ക്രിക്കറ്റിലെ മക്ക എന്നറിയപ്പെട്ടിരുന്ന ഈഡൻ ഗാർഡനിൽ നിന്നും BCCI ഹെഡ് ക്വാർട്ടർ മുംബൈയിലേക്ക് മാറ്റപ്പെടാനുള്ള കാരണവും അതായിരുന്നു.
എന്നാൽ ഷമിക്കുനേരെ ഒരു കൂട്ടർ അതിരുകടന്ന രീതിയിലാണ് പ്രതികരിച്ചത്. പേരും മതവുംനോക്കി ആളുകളെ അധിക്ഷേപിക്കുന്ന – അപമാനിക്കുന്ന അത്തരമാളുകൾ നമ്മുടെ നാട്ടിലെന്നല്ല മിക്ക രാജ്യങ്ങളിലുമുണ്ട്. അതൊക്കെ അതിന്റെതായ രീതിയിൽ അവഗണിക്കുകയാണ് മിക്കവരും ചെയ്യുന്നത്.ഷമി സ്വീകരിച്ചതും അതേ നിലപാട് തന്നെയായിരുന്നു..
മുഹമ്മദ് ഷാമി ആത്മഹത്യക്ക് ശ്രമിച്ചത് അദ്ദേഹവും ഭാര്യയുമായുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകളും കോടതിവ്യവഹാരങ്ങളും കേസുകളും മൂലമായിരുന്നു.ഉത്തർപ്രദേശിലെ ഒരു സാധാരണകുടുംബത്തിൽ ജനിച്ച ഷാമിയുടെ ഭാര്യ വളരെ മോഡേൺ ചിന്താഗതിക്കാരിയും അത്തരമൊരു ജീവിതശൈലിയുടെ ഉടമയുമായിരുന്നു.
മുഹമ്മദ് ഷമിക്ക് കഴിഞ്ഞ 5 വര്ഷങ്ങളായി കുടുംബപരമായി വളരെയേറെ പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിൻ്റെ ഭാര്യ ഹസീന ജഹാൻ ഷാമിക്കെതിരെ 2018 മുതൽ ഗാർഹിക പീഡന (Domistic Violance) ആരോപണം ഉന്നയിച്ച് പരസ്യമായി രംഗത്തുവന്നിരുന്നു.
ഷാമിക്കെതിരെ ഹസീന ഉന്നയിച്ച ഗുരുതര ആരോപണം മാച്ച് ഫിക്‌സിംഗുമായി ബന്ധപ്പെട്ടുള്ളതാണ്. ഷാമി മാച്ച് ഫിക്സിംഗിൽ പങ്കാളിയാണെന്നും ദുബൈയിലെ സെക്സ് വർക്കർമാർ ഇടനിലക്കാരായി നിന്ന് പാക്കിസ്ഥാ ൻ വ്യക്തി ലഭ്യമാക്കിയ പണം താൻ സ്വീകരിച്ചത് മാച്ച് ഫിക്‌സിംഗിനുള്ള പ്രതിഫലമാണെന്ന് ഷാമി തന്നോട് പറഞ്ഞതായും അവർ ആരോപണം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാനിൽ ഷമിക്ക് ഒരു കാമുകിയുണ്ടെന്നും അവ ർ വെളിപ്പെടുത്തി. ഇന്ത്യൻ ടീമിൽ മാച്ച് ഫിക്സിംഗിലെ പ്രധാനകണ്ണി ഷമിയാണെന്നും അവർ ആരോപിച്ചു.
ഷമിയെ ഏറെ തളർത്തിയ ഈ ആരോപണം പിന്നീട് ബിസിസിഐ നടത്തിയ അന്വേഷണത്തിൽ കളവാ ണെന്ന് തെളിയുകയുണ്ടായി.
ഷമി ആദ്യമായി ആത്മഹത്യക്കു ശ്രമിച്ചത് തന്നെ വിവാഹം കഴിക്കുംമുമ്പ് അയാളുടെ ബന്ധത്തിലുള്ള ഒരു പെൺകുട്ടിയുമായി ഷമിക്ക് അഗാധ പ്രണയമുണ്ടായിരുന്നെന്നും ആ കുട്ടിയുടെ കുടുംബം അവളെ മറ്റൊരാൾക്ക് വിവാഹം കഴിച്ചു കൊടുത്തതിൽ മനംനൊന്തായിരുന്നെന്നുമാണ് ഹസീന ജഹാൻ പറയുന്നത്.
തന്നെ ഷമിയുടെ മൂത്ത സഹോദരനുമായി കിടക്ക പങ്കിടാൻ ഷമി നിർബന്ധിച്ചുവെന്നും അയാൾ തൻ്റെ എതിർപ്പ് വകവയ്ക്കാതെ പരസ്യമായി തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുമായിരുന്നെന്നും ഹസീന വെളിപ്പെടുത്തി.
നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്നും അവരുമായൊക്കെ ഷമി നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും പുറത്തുവിട്ടുകൊണ്ടുമായിരുന്നു ഹസീനയുടെ തുടർ ആക്രമണങ്ങൾ.
ഹസീന, ഷമിക്കും കുടുംബത്തിനുമെതിരേ പോലീസിലും കോടതികളിലും പരാതികൾ സമർപ്പിച്ചിട്ടുണ്ട്. അടിക്കടി മാദ്ധ്യമങ്ങളുടെ മുന്നിൽ വന്ന് ഷമിക്കെതിരെയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കെതിരെയും പലതരത്തിലുള്ള ആരോപണങ്ങൾ സ്ഥിരമായി ഹസീന ഉന്നയിക്കാറുണ്ടായിരുന്നു.
തനിക്കെതിരെ ഇന്ത്യൻ ടീമിലെ കളിക്കാരും രാഷ്ട്രീയനേതാക്കളും ചേർന്ന് ഗൂഡാലോചന നടത്തുന്നു വെന്നും തൻ്റെ വക്കീലിനെവരെ അവർ വിലയ്‌ക്കെടുക്കുന്നുവെന്നും ചാനലുകളിൽ വന്ന് ഹസീന വെളിപ്പെടുത്തുകയുണ്ടായി.
സ്ത്രീധനമെന്ന പേരിൽ വീടിനുവേണ്ടിയും വാഹനങ്ങൾക്കുവേണ്ടിയും പണത്തിനുവേണ്ടിയും തന്നെ പലവട്ടം ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അപമാനിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തുകയുണ്ടായി. ഷമിക്ക് നിരവധി സെക്സ് വർക്കർമാരുമായും അടുത്ത ബന്ധമുണ്ടെന്നും അവർ ആരോപിച്ചു.
സ്വാഭാവികമായും കുടുംബബന്ധത്തിലുണ്ടായ ഈ ഉലച്ചിൽ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു ക്രിക്ക റ്റിൽ തുടരാൻ മുതിർന്ന താരങ്ങളും ക്രിക്കറ്റ് കൺട്രോൾ ബോർഡും ഒപ്പം നിന്ന് പ്രോത്സാഹിച്ചപ്പോൾ കുടുംബബന്ധം ശിഥിലമായതിലുള്ള മാനസിക തകർച്ചയിൽ നിന്നും അദ്ദേഹത്തെ സംരക്ഷിച്ചത് സ്വന്തം കുടുംബാംഗങ്ങളാണെന്ന് ഷമി തന്നെ വെളിപ്പെടുത്തി. അവരുടെ കരുതലും സ്നേഹവും പിന്തുണയുമാണ് മൂന്നുതവണയും ആത്മഹത്യ ചെയ്യുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിച്ച ഘടകമെന്നും അദ്ദേഹം പറയു കയുണ്ടായി.
തൻ്റെ ഫ്ലാറ്റ് 24 മത്തെ നിലയിലായിരുന്നെന്നും അവിടെനിന്നും താൻ താഴേക്കുചാടി ആത്മഹത്യ ചെയ്യുമെന്ന ഭയം വീട്ടുകാർക്കുണ്ടായിരുന്നതിനാൽ അവർ നിഴൽപോലെ സദാ തനിക്കൊപ്പം ഉണ്ടായിരുന്നതായും ഷമി ഓർക്കുന്നു.
ഷാമി – ഹസീന ദമ്പതികൾക്ക് 3 വയസ്സുള്ള ഒരു പെൺ കുട്ടിയുമുണ്ട്. ഹസീന നൽകിയ ഗാർഹികപീഡന ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് അവർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരി ക്കുകയാണ്.
താൻ പലവട്ടം ഒത്തുതീർപ്പിനു ശ്രമിച്ചുവെന്നും ദാമ്പത്യം നിലനിർത്താൻ ഭൂമിയോളം ക്ഷമിച്ചുവെന്നും സ്ഥിരം സംശയാലുമായ ഒരു ഭാര്യയുമൊത്തുള്ള ജീവിതം ഇനി തുടരാനാകില്ലെന്നും വിവാഹമോചനന ടപടികളുമായി മുന്നോട്ട് പോകുമെന്നുമുള്ള ഉറച്ച നിലപാടിലാണ് ഇപ്പോൾ ഷമിയും കുടുംബവും.
എന്നാൽ ഷമിക്ക് ഒരു കാരണവശാലും വിവാഹമോചനം നൽകില്ലെന്നും അയാളെയും കുടുംബത്തെയും ഒരു പാഠം പഠിപ്പിക്കാതെ പിന്നോട്ടില്ലെന്നുമാണ് ഹസീന പറയുന്നത്.