കോഴിക്കോട്: ശ്രീനാരായണ ദർശനത്തിന്റെ സാർവ്വലൗകീകമായ പ്രാധാന്യം ഉൾക്കൊള്ളുന്നതോടൊപ്പം ഗുരുവിന്റെ ഈശ്വരീയതയെ സ്വാംശീകരിച്ചുകൊണ്ട് ആദ്ധ്യാത്മിക അവബോധമുള്ളവരായി മാറാൻ മലബാറിലെ ശ്രീനാരായണ ഭക്തസമൂഹത്തിന് നേതൃത്വം നൽകാൻ പര്യാപ്തമായ ആധ്യാത്മിക കേന്ദ്രമായി ചൈതന്യ സ്വാമികളുടെ തപോഭൂമിയായ അത്താണിക്കൽ ഗുരുവരാശ്രമം മാറണമെന്ന് ശിവഗിരി മഠം ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര സമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി പറഞ്ഞു.
അത്താണിക്കൽ ഗുരുവരാശ്രമത്തിലെ തിടപ്പള്ളിയുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.
ശിവഗിരി മഠത്തിലെ സ്വാമി പ്രബോധതീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, ഗുരുധർമ്മ പ്രചരണ യുവജന സഭ പ്രസിഡന്റ് രാജേഷ് സഹദേവൻ, രജിസ്റ്റ്രാർ പി.എം മധു, ഗുരുധർമ്മ പ്രചരണ സഭ കോഴിക്കോട് ജില്ലാ ഭാരവാഹികളായ ബിജിത്ത് മാവിലാടത്ത്, അഡ്വ. ശ്യാം അശോക്, ദേവസ്വം സെക്രട്ടറി ശാലിനി ബാബുരാജ്, പി കെ വിമലേശൻ, സുജ നിത്യാനന്ദ്, ഷമീന ടി.കെ എന്നിവർ പ്രസംഗിച്ചു.