മുരിങ്ങയിലയ്ക്കും മുരിങ്ങയ്ക്കും മുരിങ്ങയുടെ പൂവിനും ധാരാളം പോഷക​ഗുണങ്ങളുണ്ട്. പലപ്പോഴും മുരിങ്ങയിലയുടെ ​ഗുണങ്ങൾ അറിയാതെ പോകുന്നു. ഇത് കൃത്യമായി പ്രയോജനപ്പെടുത്താൻ നമ്മളിൽ ഭൂരിഭാഗം പേരും മറന്നുപോകും.
ഭക്ഷണത്തിൽ മുരിങ്ങ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കുന്നതിലൂടെ മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും.
മുരിങ്ങയിലയിലെ ഡയറ്ററി ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ മുരിങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധൻ പറയുന്നു. ഡയറ്ററി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുന്നതിനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാകും.
മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. വൻകുടൽ പുണ്ണ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകൾ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും. മുരിങ്ങയിലയ്ക്ക് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സാധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed