ന്യൂയോർക്ക്: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള മത്സരത്തിൽ ഡൊണാൾഡ് ട്രംപിനു ടെക്സസ് ഗവർണർ ഗ്രെഗ് ഏയ്ബട്ട് പിന്തുണ പ്രഖ്യാപിച്ചേക്കും. നവംബർ 19നു ട്രംപ് അതിർത്തിയിലെ മക്അല്ലൻ നഗരം സന്ദർശിക്കുമ്പോൾ ഗവർണർ പ്രഖ്യാപനം നടത്തുമെന്നാണ് സി എൻ എൻ റിപ്പോർട്ട്.
ഏയ്ബട്ട് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസുമായി ഏറെ അടുപ്പത്തിലാണ് എന്നതു കൊണ്ട് ഈ നീക്കത്തിനു പ്രാധാന്യമേറുന്നു. ഡിസാന്റിസ് റിപ്പബ്ലിക്കൻ സർവേകളിൽ ട്രംപിനെക്കാൾ ഏറെ പിന്നിലാണെന്നു മാത്രമല്ല, ഏറ്റവും ഒടുവിൽ ന്യൂ ഹാംപ്‌ഷെയറിൽ നിക്കി ഹേലി, ക്രിസ് ക്രിസ്റ്റി എന്നിവരേക്കാൾ പിന്നിലുമാണ്.
ഏയ്ബട്ട് ട്രംപിനൊപ്പം വേദി പങ്കിടും. കുടിയേറ്റക്കാർക്കെതിരെ ട്രംപ് കടുത്ത നടപടികൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.