റിയാദ് : റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഒഐസിസി സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിയുമായ സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.
വ്യത്യസ്ത രാഷ്ട്രീയ ചേരിയിലാണെങ്കിലും കേളി നടത്തുന്ന ഏതൊരു പരിപാടിയിലും പിന്തുണയും സാന്നിധ്യവും അറിയിക്കുന്ന നേതാവായിരുന്നു സാത്താറെന്ന് സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.
എല്ലായ്പ്പോഴും നിറ പുഞ്ചിരിയോടെ മാത്രം സമൂഹത്തോട് പ്രതികരിക്കുന്ന സത്താർ, ജനകീയനായ നേതാവായിരുന്നു. സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തോടും സഹപ്രവർത്തകരോടുമൊപ്പം കേളിയും ദുഃഖത്തിൽ പങ്കുചേരുന്നതായി സെക്രട്ടറിയേറ്റിന്റെ അനുശോചന കുറിപ്പിൽ പറഞ്ഞു.