കൊൽക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. ഇതോടെ ഇന്ത്യ – ഓസ്ട്രേലിയ ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങി.
ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകർത്താണ് ഓസീസ് ഫൈനലിലെത്തിയത്. നേരത്തെ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനൽ ബെർത്ത് ഉറപ്പിച്ചിരുന്നു. സ്കോർ: ദക്ഷിണാഫ്രിക്ക 212-10 (49.4), ഓസ്ട്രേലിയ 215-7 (47.2)