മുംബൈ: ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് മുന്നിൽ 213 റൺസിന്റെ വിജയലക്ഷ്യമുയർത്തി ദക്ഷിണാഫ്രിക്ക. സെഞ്ചുറി നേടിയ ഡേവിഡ് മില്ലറുടെ (106) പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
47 റൺസെടുത്ത ഹെൻറിച് ക്ലാസൻ മാത്രമാണ് അൽപ്പമെങ്കിലും തിളങ്ങിയത്. ആദ്യ ഓവറുകളിലെ അമിത പ്രതിരോധമാണ് ദക്ഷിണാഫ്രിക്കയെ അനാവശ്യ സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടത്.
ഓസിസിനു വേണ്ടി മിച്ചെൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മൂന്ന് വീതവും, ജോഷ് ഹേസിൽവുഡും ട്രാവിഡ് ഹെഡ്ഡും രണ്ട് വീതവും വിക്കറ്റുകൾ നേടി.