ലഖ്നൗ – പീഡിപ്പിക്കാന്‍ ശ്രമിച്ച 23കാരനായ യുവാവിന്റെ ജനനേന്ദ്രിയം യുവതി കത്തി ഉപയോഗിച്ച് മുറിച്ചു. വീട്ടിലെ ജോലിക്കാരന്‍ കൂടിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. യുവാവിനെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്. ജനനേന്ദ്രിയം മുറിച്ച ശേഷം വിവരം പോലീസ് സ്റ്റേഷനിലെത്തി യുവതി തന്നെ അറിയിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് യുവതിയുടെ ഭര്‍ത്താവ്. വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്താണ് 23കാരന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവാവില്‍ നിന്ന് രക്ഷപ്പെട്ട യുവതി അല്‍പസമയത്തിനുള്ളില്‍ കത്തിയുമായി തിരികെ എത്തി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് ആണ് അവശനിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസ് വാഹനത്തില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ യാവാവ് മറ്റൊരു മൊഴിയാണ് പോലീസില്‍ നല്‍കിയത്. തന്റെ ചെറുപ്പകാലം മുതല്‍ പരാതിക്കാരിയുടെ വീട്ടിലെ ജോലിക്കാരനാണ് താന്‍. സംഭവദിവസം അവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി തന്നെ അബോധാവസ്ഥയിലാക്കിയ ശേഷം സ്വകാര്യഭാഗം മുറിക്കുകയായിരുന്നുവെന്നാണ് യുവാവ് നല്‍കിയ മൊഴിയെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് യുവാവിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2023 November 16Indiarape attemptAgainst ladyCut the penisRapist ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Attempting to rape the expatriate’s wife, the woman cut the man’s genitals