ലോകമെങ്ങും തണ്ണിമത്തൻ ഇപ്പോൾ ഇസ്രായേൽ വിരോധത്തിന്റെയും പലസ്തീൻ പോരാട്ടത്തിന്റെയും പ്രതീകമായി മാറപ്പെട്ടിരിക്കുന്നു. പാലസ്തീൻ സമര – പ്രകടനവേദികളിൽ തണ്ണിമത്തൻ ഫ്ളക്സുകളും, പ്ലക്കാർഡുകളും പെയിന്റിങ്ങുകളും വ്യാപകമായി കാണപ്പെടാറുമുണ്ട്.
തണ്ണിമത്തനിലെ ചുവപ്പ്,കറുപ്പ്,വെള്ള, പച്ച നിറങ്ങൾ പലസ്തീൻ പതാകയിലും കാണാവുന്നതാണ്.പലസ്തീൻ ജനതയ്ക്ക് തണ്ണിമത്തൻ ഏറെ പ്രിയങ്കരവുമാണ്.

എന്തുകൊണ്ടാണ് പലസ്തീൻ ജനത തണ്ണിമത്തൻ തങ്ങളുടെ സിംബലായി കരുതുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് താഴെ വിവരിക്കാൻ പോകുന്നത്.
പലസ്തീനിൽ പാലസ്തീൻ പതാക ഉപയോഗിക്കുന്നത് ഇസ്രായേൽ നിരോധിച്ചിട്ടുണ്ട്. 1967 ൽ അറബ് – ഇസ്രാ യേൽ യുദ്ധത്തിനുശേഷം വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രായേൽ അധികാരമുറപ്പിക്കുകയും പലസ്തീൻ പതാകയോ അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങളോ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് വിലക്കുകയും ചെയ്തിരുന്നു.
1993 ലെ ഇസ്രായേൽ – പലസ്തീൻ ഓസ്ലോ ഇടക്കാല ഉടമ്പടിക്കുശേഷം പലസ്തീൻ അതോറിറ്റിക്ക് ചില പ്രദേശങ്ങളുടെ ഭരണാധികാരം ലഭിക്കുകയും അവർ പലസ്തീൻ പതാകയ്ക്ക് അംഗീകാരം നൽകുകയും ചെയ്തിരുന്നു.

ഇസ്രായേൽ ഇന്ന് പാലസ്തീൻ പതാക നിയമവിരുദ്ധമായി കാണുന്നില്ലെങ്കിലും പൊതുസ്ഥലങ്ങളിലും പ്രതി ഷേധ കൂട്ടായ്മകളിലും ഇത് ജനത്തിന്റെ സ്വൈരജീവിതത്തിന് അപകടകരം എന്ന നിലയിൽ കണക്കാക്കുകയും അവ നീക്കം ചെയ്യുകയും പതിവാണ്.
പാലസ്തീൻ പതാക ഉയർത്തുന്നത് തീവ്രവാദത്തെ പിന്തുണയ്ക്കലാണ് എന്ന നിലപാട് ആദ്യം മുതൽക്കേ ഇസ്രയേലിനുണ്ട്. അതുകൊണ്ടാണ് പൊതുവേദികളിൽ അവർ പാലസ്തീൻ പതാക അനുവദിക്കാത്തത്.

2007 ൽ ഖാലിദ് ഹുറാനി എഴുതിയ ‘Subjective Atlas of Palestine’ എന്ന പുസ്തകത്തിൽ തണ്ണിമത്തൻെ മുറിച്ച ഒരു കഷണത്തിന്റെ ചിത്രം അദ്ദേഹം സ്വയം വരച്ചുചേർത്തിരുന്നു.. ആ പുസ്തകം ലോകമെങ്ങും പ്രസിദ്ധമാകു കയും അങ്ങനെ തണ്ണിമത്തനും പാലസ്തീൻ പോരാട്ടത്തിന്റെ വലിയൊരു സിംബൽ ആയി മാറുകയും ചെയ്തു.
2021 ൽ നടന്ന ഇസ്രായേൽ ഹമാസ് സംഘർഷത്തിൽ തണ്ണിമത്തൻ ഇമേജ് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇപ്പോൾ ഗാസയിലെ യുദ്ധത്തിനെതിരായുള്ള എല്ലാ പ്രചാരണങ്ങളിലും പ്രതിഷേധങ്ങളിലും തണ്ണിമത്തന് വലിയ സ്ഥാനമാണുള്ളത്. പലസ്തീൻ ജനത അവരുടെ ദേശീയ ചിഹ്നമെന്നതുപോലെയാണ് ഇന്ന് തണ്ണിമത്തനെ കാണുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed