നജ്‌റാൻ – കൊലക്കേസ് പ്രതിയായ സൗദി യുവാവിന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം സോപാധിക മാപ്പ് നൽകി. 50 ലക്ഷം റിയാൽ ദിയാധനം നൽകണമെന്ന ഉപാധിയോടെയാണ് പ്രതിക്ക് മാപ്പ് നൽകിയത്. പ്രദേശത്തെ വിവാഹ ഓഡിറ്റോറിയത്തിൽ സുരക്ഷാ സൈനികരുടെ സാന്നിധ്യത്തിൽ നിരവധി ഗോത്ര നേതാക്കളും പൗരപ്രമുഖരും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങളും മറ്റും പങ്കെടുത്ത മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് പ്രതി ഖാലിദ് ബിൻ അദ്ബാന് മാപ്പ് നൽകാൻ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം തയാറായത്. 
ദൈവിക പ്രീതിയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നജ്‌റാൻ ഗവർണറുടെയും ഡെപ്യൂട്ടി ഗവർണറുടെയും ശൈഖ് അലി ബിൻ ഹാസിൻ അൽമക്‌റമിയുടെയും മധ്യസ്ഥ ചർച്ചകൾക്ക് സാക്ഷികളാകാൻ എത്തിയ മുഴുവൻ ഗോത്രനേതാക്കളുടെയും ഗോത്രങ്ങളുടെയും താൽപര്യം മാനിച്ചുമാണ് പ്രതിക്ക് മാപ്പ് നൽകുന്നതെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളിൽ ഒരാൾ നടത്തിയ മാപ്പ് പ്രഖ്യാപനത്തിൽ പറഞ്ഞു. ഇതിനു ശേഷമാണ് മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്ത പ്രമുഖൻ സോപാധിക മാപ്പ് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും 50 ലക്ഷം റിയാൽ ദിയാധനം നൽകണമെന്ന് ഉപാധിയുണ്ടെന്നും അറിയിച്ചത്. 
 
2023 November 16Saudititle_en: Najran murder accused pardoned

By admin

Leave a Reply

Your email address will not be published. Required fields are marked *