കൊച്ചി: ആഗോള എന്‍ജിനീയറിങ്, ഉല്‍പന്ന വികസന ഡിജിറ്റല്‍ സര്‍വീസ് കമ്പനിയായ ടാറ്റ ടെക്നോളജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന നവംബര്‍ 22 മുതല്‍ 24 വരെ നടക്കും.
നിലവിലുള്ള ഓഹരി ഉടമകളുടെ 60,850,278 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 475 മുതല്‍ 500 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
കുറഞ്ഞത് 30 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 30ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.