ടെല്‍അവീവ്- ഗാസയില്‍ തങ്ങളുടെ രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍. ഗാസയില്‍ ആക്രമണം തുടങ്ങിയതിനുശേഷം ഫലസ്തീന്‍ പ്രദേശത്ത് മരിച്ച ഇസ്രായില്‍ സൈനികരുടെ എണ്ണം ഇതോടെ 50 ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയില്‍ ആശുപത്രികളിലാണ് ഇസ്രായില്‍ സൈന്യം ഇപ്പോള്‍ ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. അല്‍ ശിഫ ആശുപത്രിയില്‍ സൈനികര്‍ ഒരേസമയത്ത് ഒരു കെട്ടിടത്തിലേക്ക് നീങ്ങി അവിടെ ഓരോ നിലയിലും തിരയുകയാണ്. നൂറുകണക്കിന് രോഗികളും മെഡിക്കല്‍ സ്റ്റാഫും അല്‍ശിഫ സമുച്ചയത്തില്‍ അവശേഷിക്കുന്നുണ്ടെന്നും ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘ഹമാസിന്റെ’ ഇന്റലിജന്‍സ് സാമഗ്രികള്‍ കണ്ടെത്തിയതായി അവര്‍ അവകാശപ്പെട്ടു.
‘തിരച്ചിലിനിടെ, ഇസ്രായേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബന്ദികളെ സംബന്ധിച്ച വിവരങ്ങളും ദൃശ്യങ്ങളും കമ്പ്യൂട്ടറുകളിലും മറ്റ് സാങ്കേതിക ഉപകരണങ്ങളിലും കണ്ടെത്തിയതായും പറയുന്നു. ഹമാസിന്റെ സാമഗ്രികള്‍ കൂടുതല്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നൂറുകണക്കിന് സൈനികര്‍ കെട്ടിടങ്ങള്‍ വളയുകയും കവചിത ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മതിലുകള്‍ കടക്കുകയും ചെയ്യുന്നുണ്ടെന്ന് ആശുപത്രിയിലെ ഒരു എ.എഫ്.പി പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.
 
 
2023 November 16InternationalGaza Warisreal soldierstitle_en: israel army says two more soldiers killed in Gaza

By admin

Leave a Reply

Your email address will not be published. Required fields are marked *