ന്യൂദല്‍ഹി- ഖത്തറില്‍ എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ ലഭിച്ച സംഭവത്തില്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ പരിഗണിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം.
അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കേസിലകപ്പെട്ട ഇന്ത്യക്കാര്‍ക്ക് നിയമസഹായം തുടരും. ഖത്തര്‍ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ചാരവൃത്തി ആരോപിച്ച് ഒക്ടോബര്‍ ആറിനാണ് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചത്.
2023 November 16Indiaarindam bagchititle_en: appeal process underway