കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയനും ഉം അല്‍ ഖുവൈന്‍ പ്രൊവിന്‍സും ചേര്‍ന്ന് നടത്തിയ ആഗോള മലയാള കവിതാ രചനാമത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തി.
പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഗാനരചയിതാവും കവിയുമായ എംടി. പ്രദീപ്കുമാര്‍, എഴുത്തുകാരനും അധ്യാപകനുമായ രഘുനന്ദനന്‍ എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്. 
അമ്മ എന്ന വിഷയത്തെ അധികരിച്ചായിരുന്നു കവിതാരചനാ മത്സരം. സീനിയര്‍ തലത്തിലെ ഒട്ടേറെ രചനകളില്‍ നിന്നും ഒന്നാം സ്ഥാനം ദേവീപ്രസാദം പി.ആര്‍. ആലുവ, രണ്ടാംസ്ഥാനം ഗോപകുമാര്‍ മുതുകുളം, പ്രോത്സാഹന സമ്മാനമായി മൂന്നാം സ്ഥാനം എം.ആര്‍. അനില്‍കുമാര്‍ ചേര്‍ത്തല എന്നിവര്‍ നേടി.
ജൂനിയര്‍ വിഭാഗത്തില്‍ നിന്നും കവിതകള്‍ ലഭിക്കാത്തതിനാല്‍ ആ വിഭാഗത്തിലെ മത്സരം നടത്തിയില്ല. ഒന്നാം സമ്മാനം കൊല്ലം മണ്‍റോ തുരുത്തിലെ ബെല്‍ ഫാംസ് റിസോര്‍ട്ടില്‍ രണ്ടു ദിവസം കുടുംബത്തോടൊപ്പമുള്ള താമസം, രണ്ടാം സമ്മാനം എറണാകുളം ചേന്നമംഗലത്തെ മംഗ്രോവ് വാട്ടര്‍ ഫ്രന്റ് റിസോര്‍ട്ടില്‍ രണ്ടു ദിവസം കുടുംബത്തോടെ താമസം കൂടാതെ എല്ലാ വിജയികള്‍ക്കും പ്രശസ്തി പത്രവും നല്‍കും.
വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ സന്തോഷ് കേട്ടേത്ത്, പ്രസിഡന്റ് വിനേഷ് മോഹന്‍, ജനറല്‍ സെക്രട്ടറി രാജീവ് കുമാര്‍, ട്രെഷറര്‍ ജൂഡിന്‍, ഉമ്മുല്‍ കൈ്വന്‍ പ്രോവിന്‍സ് ചെയര്‍മാന്‍ ചാക്കോ ഊളകടന്‍, പ്രസിഡന്റ് സുനില്‍ ഗംഗാധരന്‍, ജനറല്‍ സെക്രട്ടറി മാത്യു ഫിലിപ്പ്, ട്രഷറര്‍ മധുനായര്‍ എന്നിവര്‍ പ്രഖ്യാപിച്ചതായി  ഗ്ലോബല്‍ മീഡിയ ഫോറം സെക്രട്ടറി വി.എസ്. ബിജുകുമാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു .
 

By admin

Leave a Reply

Your email address will not be published. Required fields are marked *