കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യുവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി (ഐആര്‍ഇഡിഎ) ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന നവംബര്‍  21 ന് ആരംഭിക്കും. 
30 മുതല്‍ 32 രൂപ വരെയാണ് പ്രതിഓഹരി വില. ചുരുങ്ങിയത് 460 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. നവംബര്‍ 23 ന്  വില്‍പ്പന അവസാനിക്കും. 
പത്തു രൂപ മുഖവിലയില്‍ 403,164,706 പുതിയ ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. സർക്കാരിന്റെ കൈവശമുള്ള 268,776,471  ഇക്വിറ്റി ഓഹരികളും ഐപിഒ വഴി വിറ്റൊഴിയും. 
പുനരുപയോഗ ഊര്‍ജ്ജ പദ്ധതിൾക്കും ഊർജ്ജ സംരക്ഷണ പദ്ധതികൾക്കും സാമ്പത്തിക പിന്തുണ നൽകുന്നതിനായി 36 വർഷമായി പ്രവർത്തിച്ചു വരുന്ന മിനി രത്ന പൊതുമേഖലാ ധനകാര്യ കമ്പനിയാണ് ഐആർഇഡിഎ.

By admin

Leave a Reply

Your email address will not be published. Required fields are marked *