കോഴിക്കോട് – അധ്യപകരുടെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് ഒരു അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. എരവന്നൂര്‍ യുപി സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ കഴിഞ്ഞ ദിവസം നടന്ന നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് മറ്റൊരു സ്‌കൂളിലെ അധ്യാപകനായ എം പി ഷാജിയെയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. സമീപത്തെ പോലൂര്‍ എല്‍ പി സ്‌കൂളിലെ അധ്യാപകനായ എം പി ഷാജി ബി ജെ പി അനുകൂല സംഘടനയായ എന്‍ ടി യുവിന്റെ നേതാവാണ്. എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്റെയടക്കം പരാതിയിലാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഷാജിയുടെ ഭാര്യയും എന്‍ ടി യു പ്രവര്‍ത്തകയും എരവന്നൂര്‍ സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. ഇതാണ് സ്‌കൂളില്‍ സ്റ്റാഫ് മീറ്റിംഗ് ചേരുന്നതിനിടെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ ഏഴ് അധ്യാപകര്‍ക്ക് പരിക്കേറ്റിരുന്നു.
2023 November 16KeralaA teacher arrested.In connection with.Teachers clash ഓണ്‍ലൈന്‍ ഡെസ്‌ക്title_en: A teacher arrested in connection with teachers clash