അഹമ്മദാബാദ്: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം സൂറത്തിലെ പല്‍സാന പ്രദേശത്തെ ഡൈയിങ് യൂണിറ്റിലെ സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയപ്പോഴാണ് അപകടം.
ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ ബോധരഹിതരായി വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കവെ രണ്ടുപേര്‍കൂടി കുഴഞ്ഞുവീണു. നാലുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.