ക്രോണിക്ക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് COPD.ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഒരു ഗുരുതര രോഗമാണിത്. അതായത്, ഈ അസുഖമുള്ളവരിൽ ശ്വാസനാളിയിൽ നീർക്കെട്ട് വന്ന് ചുരുക്കമുണ്ടാകുന്നതിനാൽ, ശ്വാസകോശ ങ്ങളിൽ നിന്ന് വായു പുറത്തു പോകുന്നത് ശ്രമകരമാകുന്നു. ഓക്സിജൻ കാർബൺഡയോക്സൈഡ് വിനിമയത്തെയും രോഗം തീവ്രമാകുന്ന അവസ്ഥയിൽ ബാധിക്കുന്നു.
ശ്വാസതടസ്സം, കഫക്കെട്ട്, തുടർച്ചയാ യുള്ള ചുമ, കഠിന ജോലികൾ ചെയ്യുമ്പോഴുള്ള കിതപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ. തുടക്കത്തിൽ വളരെ ലഘുവായ തോതിലുള്ള ലക്ഷണങ്ങൾ ആകും കാണപ്പെടുക. എന്നാൽ രോഗലക്ഷണങ്ങൾ ക്രമേണ വഷളാകുകയും അവഗണിക്കാൻ ബുദ്ധിമുട്ടാകുന്ന നിലയിലേക്ക് പോവുകയും ചെയ്യും.
ശ്വാസതടസ്സം മൂർച്ഛിക്കുകയും, നെഞ്ചിൽ ഭാരം ഇരിക്കുന്നതു പോലെയുള്ള അവസ്ഥ യിലേക്കെത്താറുണ്ട്. ഇടയ്ക്കിടെയുള്ള പനിയും, ശ്വാസകോശ അണുബാധകളും, തുടർന്നുള്ള ഘട്ടങ്ങളിൽ കണ്ടുവരുന്നു. രോഗം ഗുരുതരാവസ്ഥയിലെത്തുമ്പോൾ കടുത്ത ക്ഷീണം, കാൽപ്പാദങ്ങളിലും കാലിലും നീര് പ്രത്യക്ഷപ്പെടുക ഇവ കാണാറുണ്ട്.
ശ്വാസകോശത്തിന്റെയും, ശ്വസനനാളികളുടെയും ചുരുക്കവും, നീർക്കെട്ടും മൂലം, ശരീരകോശങ്ങൾക്കാവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ, രോഗം തീവ്രമാകുന്ന അവസ്ഥയിൽ സംജാതമാകുന്നു. വിരലുകളുടെ അഗ്രങ്ങളിലും, ചുണ്ടുകളിലുമൊക്കെ നീലനിറത്തിൽ ആകുക (Cyanosis), സംസാരിക്കാൻ പോലും കഴിയാത്ത നിലയിൽ ശ്വാസതടസ്സം വർദ്ധിക്കുക, ചിത്തഭ്രമം, ബോധക്ഷയം സംഭവിക്കുക ഇവയൊക്കെ രോഗം മൂർച്ഛിച്ച്, തീവ്രപരിചരണം ലഭിക്കേണ്ട രോഗികളിൽ കാണപ്പെടുന്ന ലക്ഷണങ്ങളാണ്. അവർക്ക് അടിയന്തിര വൈദ്യസഹായം അത്യന്താപേക്ഷിതമാണ്.
പുകവലി ആണ് ഏറ്റവും പ്രധാന കാരണം. സെക്കന്റ് ഹാൻഡ് സ്മോക്ക് അഥവാ പുകവലിക്കുന്നയാൾ വലിച്ചു വിടുന്ന പുക നിരന്തരം ശ്വസിക്കുന്നവർക്കും രോഗം ബാധിക്കും. കൊതുകുതിരികൾ, പാചകത്തിനുപയോഗിക്കുന്ന വിറക്, ചാണക വരളി, അഗർബത്തികൾ, റൂം ഹീറ്റർ എന്നിവയിൽ നിന്നുള്ള പുകയും ഇതിനു കാരണമാകുന്നുണ്ട്. ഇപ്രകാരം ഉണ്ടാകുന്ന നോൺ സ്മോക്കിംഗ് ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാ കുമെന്നാണ് പുതിയ പഠനങ്ങൾ പ്രതിപാദിക്കുന്നത്.
സ്ത്രീകളിൽ COPD വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇപ്രകാരമുള്ള ബയോമാസ്സ് ജ്വലനത്തിന്റെ ഭാഗമായുള്ള പുകയും, പൊടിയും ശ്വസി ക്കുന്നതാണ്. പൊടിപടലങ്ങളും, മലിനീകരണത്തോത് കൂടുതലുള്ളതുമായ സ്ഥലങ്ങൾ, കമ്പനി കൾ എന്നിവിടങ്ങളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്കും COPD ബാധിക്കപ്പെടാം.ജനിതകപരമായ കാരണങ്ങളും കുട്ടിക്കാലത്തുണ്ടായിട്ടുള്ള ശ്വാസകോശ അണുബാധകളും ചിലപ്പോൾ COPD യിലേക്ക് നയിക്കാം.