ചിക്കാഗോ: ഭാര്യ മീരയെ അമൽ റെജി വെടിവച്ചത് കാറിൽ വച്ചായിരുന്നുവെന്നും അത് അവരുടെ  14  ആഴ്ച പ്രായമായ ഗർഭസ്ഥ ശിശുവിന്റെ മരണത്തിനിടയാക്കിയെന്നും ഡെസ് പ്ലെയിൻസ്‌  പോലീസ് അറിയിച്ചു.
നവംബർ 13 തിങ്കളാഴ്ച തന്റെ ഭാര്യയെ വെടിവെച്ചതായി അമൽ റെജി, 30,  പോലീസിൽ സമ്മതിച്ചു. അയാൾക്കെതിരെ വധശ്രമത്തിനും ഗർഭസ്ഥ ശിശുവിന്റെ  മനപ്പൂർവ്വമുള്ള  നരഹത്യയ്ക്കും  കേസെടുത്തു.രാത്രി 7.30 ഓടെയാണ് പോലീസിനു വിവരം ലഭിക്കുന്നത്.  
ഉടനെ  ഡബ്ള്യു. അൽഗോങ്ക്വിൻ റോഡ് -ലെ 500 ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന സെന്റ് സക്കറി ചർച്ച് പാർക്കിംഗ് ലോട്ടിൽ പോലീസ് എത്തി. അവിടെ  പോലീസ് റെജിയെയും മീരയെയും കണ്ടെത്തി.സാമ്പത്തിക കാര്യത്തെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നതായി റെജി സംഭവസ്ഥലത്ത് വെച്ച് സമ്മതിച്ചു.
റെജിയും ഭാര്യ മീര  എബ്രഹാമും, 30,  വീട്ടിൽ വച്ച് തന്നെ   തർക്കം തുടങ്ങിയെന്ന്   പോലീസ് പറഞ്ഞു. വീട്ടിലെ മറ്റുള്ളവർ കേൾക്കാതിരിക്കാൻ കാറിൽ പുറത്തേക്ക്  പോയി. എന്നാൽ    ഹോണ്ട ഒഡീസി കാറിൽ വെച്ചും  തർക്കം തുടർന്നു.  പിൻസീറ്റിൽ   ഇരിക്കുക്കുകയായിരുന്നു മീരയെ  റെജി തോക്ക് എടുത്ത്   പലതവണ വെടിവച്ചുവെന്ന് പോലീസ് പറയുന്നു. 
തുടർന്ന് അദ്ദേഹം പള്ളിയുടെ  പാർക്കിംഗ് സ്ഥലത്തേക്ക് ഡ്രൈവ് ചെയ്തു. അവിടെ ഒരാളോട് 911 വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു .നിരവധി വെടിയേറ്റ മുറിവുകളുള്ള മീരയെ  കാറിൽ പൊലീസ് കണ്ടെത്തി. വിദഗ്ധ ചികിൽസയ്ക്കായി ഉടനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
റെജിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഒരു ഗ്ലോക്ക് 9 എംഎം കൈത്തോക്കും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *