പാലക്കാട്: വല്ലപ്പുഴയിൽ ട്രെയിൻ പാളം തെറ്റി. ട്രാക്കിൽ നിന്നിരുന്ന പശുവിനെ ഇടിച്ചതിനെ തുടർന്നാണ് ട്രെയിനിൻ്റെ എഞ്ചിൻ പാളത്തിൽനിന്ന് തെന്നിമാറിയത്.
നിലമ്പൂർ ഷൊർണൂർ പാസഞ്ചറിലെ എഞ്ചിനാണ് അപകടത്തിൽപെട്ടത്. വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. സംഭവത്തിൽ ആളപായമില്ല.
ഇന്ന് വൈകുന്നേരം 5:30 ഓടെയാണ് അപകടം. നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് വരികയായിരുന്നു ട്രെയിൻ.