ഡല്‍ഹി: മുനീർകയിൽ ദീപാവലി ആഘോഷത്തിനിടയിൽ പടക്കം തെറിച്ചു വീണ് ഫർണിച്ചർ കട പൂർണമായി കത്തി നശിച്ചു. ദീപാവലി ദിനത്തിൽ രാത്രി 11 മണിയോടെ ആണ് സംഭവം.
ഹനുമാൻ മന്ദിർ, ബാങ്ക് ഓഫ് ബറോഡയ്ക്ക് സമീപം ഡി 211 മുനീർകയിൽ ഗുല്‍സാറിന്‍റെയും സുജിത്തിന്റെയും ഉടമസ്ഥതയിലുള്ള കടയിലെ സോഫ, കസേര, ബെഡ്, അലമാര മുതലായ സാധനങ്ങളാണ് കത്തിനശിച്ചത്.
15 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയപ്പെടുന്നു. 5 ഫയര്‍ ബ്രിഗേഡ് വണ്ടികൾ എത്തി ആണ് തീ ആണച്ചത്.