തൃശൂര്‍: നെട്ടിശ്ശേരി മുക്കാട്ടുകര ഡിവിഷനിലെ കുഴികൾ എണ്ണി തിട്ടപ്പെടുത്തി പൊൻപണം കൊടുത്തിട്ട് മാസം കഴിഞ്ഞിട്ടും പണം പാസായി എന്ന ബോർഡല്ലാതെ റോഡിന്റെ തൽസ്ഥിതി തുടരുകയാണ്. 
പാസായ പണത്തിൽ നിന്നും ചിലവാക്കിയ വർക്കുകൾ തെളിഞ്ഞു കാണുന്നതിനും, റോഡിലെ കുഴികൾ വ്യക്തമായി ബോധ്യപ്പെട്ട് സഞ്ചരിക്കുവാനും സാധാരണക്കാർ ദുരിതം അനുഭവിക്കുമ്പോൾ ധൂർത്തടിക്കുന്ന ഭരണാധികാരികൾക്കെതിരെ നിലവിലെ ധൂർത്തിന്റെ പ്രതീകമായ കണ്ണടകൾ നൽകി പ്രതിഷേധിച്ചു. 

ജനങ്ങൾക്ക് പിച്ചചട്ടിയും, ദുരിതവും നൽകി ധൂർത്തടിക്കുന്ന ഭരണാധികാരികൾക്കെതിരെ റോഡ് സഞ്ചാര യോഗ്യമാകുന്നതുവരെ ജനകീയ പ്രതിഷേധങ്ങൾ തുടരുമെന്ന് കൺവീനർ ജെൻസൻ ജോസ് കാക്കശ്ശേരി അറിയിച്ചു. 
പ്രതിഷേധ സമരം എക്സ് സുബൈദാർ മേജർ കെ.കെ.ഉണ്ണികൃഷ്ണൻ, ജെൻസൻ ജോസ് കാക്കശ്ശേരി, കാർഷിക സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ വി.ബാലഗോപാലൻ, എ.അഭിലാഷ്, ജോൺസൻ ആവോക്കാരൻ, വി.എം.സുലൈമാൻ, സി.ഡി.ടോണി, സോജൻ മഞ്ഞില, കൊച്ചുവർക്കി തരകൻ, എച്ച്.ഉദയകുമാർ, സി.പഴനിമല, സണ്ണി രാജൻ, രാധാകൃഷ്ണൻ വാകയിൽ, നിധിൻ ജോസ്, സി.ജെ.രാജേഷ്, ഹരിദാസ്.ഒ.ആർ, കെ.പി.ജോബി, സി.ടി.ജിമ്മി, മഹേഷ്.സി.നായർ, സി.ബി.തോമസ്, രോഹിത്ത് നന്ദൻ എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *