കുവൈറ്റ്: കുവൈത്ത് ഉപ അമീര്‍ ഷെയ്ഖ് മിഷ്’അല്‍ അഹമദ് അല്‍ സബാഹ് ഗൂഗിള്‍ ക്ലൗഡ് സി.ഇ.ഒ യും മലയാളിയുമായ തോമസ് കുര്യനെ ബയാന്‍ കൊട്ടാരത്തില്‍ സ്വീകരിച്ചു.
കുവൈത്തില്‍ ഗൂഗിള്‍ ക്ലൗഡ് കാര്യാലയത്തിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട് ഉപ അമീറിന് വിശദീകരണം നല്‍കുന്നതിന് വേണ്ടിയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയില്‍ ഉപ അമീര്‍ സ്ഥാപനത്തിന് എല്ലാവിധ ആശംസകളും അറിയിച്ചു. ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് ഡോ. മിഷാല്‍ ജാബര്‍ അല്‍-അഹമ്മദ് സബാഹ്, കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടര്‍, ജമാല്‍ മുഹമ്മദ് അല്‍ സബാഹ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കിരീടാവകാശിയുടെ ഓഫീസിലെ വിദേശകാര്യ വിഭാഗം അണ്ടര്‍സെക്രട്ടറി മാസന്‍ ഇസ അല്‍-ഇസ, അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്ല സബാഹ് അല്‍ ഹമൂദ് എന്നിവരും കൂടികാഴ്ച്ചയില്‍ പങ്കെടുത്തു.
ഈയിടെയാണ് ഗൂഗിള്‍ ക്ലൗഡ് കുവൈത്തില്‍ ആസ്ഥാനം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയാണ് തോമസ് കുര്യന്‍.