മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികൾ നേടി റിക്കാർഡിട്ട വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി സച്ചിന് തെണ്ടുല്‍ക്കര്‍.
ഒരു ഇന്ത്യക്കാരൻ തന്റെ റിക്കാർഡ് തകർത്തതിൽ അതിയായ സന്തോഷമുണ്ടെന്നും സെമി ഫൈനൽ പോലുള്ള വലിയ വേദിയിൽ തന്റെ ഹോം ഗ്രൗണ്ടിലെ റിക്കാർഡ് നേട്ടം ഇരട്ടി സന്തോഷം തരുന്നതാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
“ഇന്ത്യൻ ഡ്രസിംഗ് റൂമിൽ വച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, എന്റെ കാലിൽ തൊട്ടു വണങ്ങിയതിന് സഹതാരങ്ങൾ നിങ്ങളെ കളിയാക്കി. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ, കഴിവും അഭിനിവേശവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു.
അന്നത്തെ ആ കുട്ടി ‘വിരാട്’ എന്ന കളിക്കാരനായി വളർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്”, – സച്ചിൻ കുറിച്ചു.