ഡൽഹി: ഇന്ത്യ – ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ വിരാട് കോഹ്‌ലി 50-ാം സെഞ്ച്വറി നേടി റെക്കോർഡ് ഇട്ടതിനു പിന്നാലെ ഡിസ്‌നി + ഹോട്സ്റ്റാറിനും റെക്കോർഡ് നേട്ടം. ഇന്നത്തെ മത്സരത്തിൽ 51 ദശലക്ഷം വ്യൂവേഴ്‌സ് സ്വന്തമാക്കിയാണ് ഹോട്സ്റ്ററിന്റെ റെക്കോർഡ് നേട്ടം.
നവംബർ 5-ന് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ സ്ഥാപിച്ച 44 ദശലക്ഷം കൺകറന്റ് വ്യൂവേഴ്‌സ് എന്ന മുൻ റെക്കോർഡ് മറികടന്നാണ് ഡിസ്നി+ ഹോട്ട്‌സ്റ്റാർ 51 ദശലക്ഷം കൺകറന്റ് കാഴ്ചക്കാരെ നേടിയത്.
ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾക്ക് ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെയും അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിന്റെയും പരസ്യ-പിന്തുണയുള്ള സ്ട്രീമിംഗ് സൗജന്യമായി നൽകിയതും ഈ വിജയത്തിന് ശക്തിപകരുന്നു. എതിരാളികളായ ജിയോസിനിമ ഈ വർഷം ആദ്യം ഉപഭോക്താക്കൾക്ക് ഐപിഎൽ ടൂർണമെന്റ് സൗജന്യമായി സ്ട്രീം ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം.