ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ പുതിയ വോയ്‌സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. വലിയ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് വേണ്ടിയാണിത് ഒരുക്കിയിരിക്കുന്നത്. നേരത്തെ വാട്‌സാപ്പ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ആഗോള തലത്തില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ഇത് ലഭ്യമാക്കി.
ഗ്രൂപ്പ് വോയ്‌സ് കോള്‍, വീഡിയോകോള്‍ ഉള്‍പ്പെടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കൂട്ടമായി സംവദിക്കാനുള്ള മറ്റ് ഫീച്ചറുകള്‍ ഇതിനകം ലഭ്യമാണ്. അവയ്ക്ക് പുറമെയാണ് വോയ്‌സ് ചാറ്റ് ഫീച്ചര്‍. ഗ്രൂപ്പ് വോയ്‌സ് കോളും വോയ്‌സ് ചാറ്റും വോയ്‌സ് മെസേജിങും തമ്മിലുള്ള തമ്മിലുള്ള വെത്യാസം എന്തെന്ന ചോദ്യം വരാം.ഒറ്റ വാക്കില്‍ പറഞ്ഞാല്‍, ക്ലബ് ഹൗസ്, ടെലഗ്രാം, ഡിസ്‌കോര്‍ഡ് എന്നിവയില്‍ ഇതിനകം ലഭ്യമായതിന് സമാനമായ വോയ്‌സ് ചാറ്റ് ഫീച്ചറാണ് വാട്‌സാപ്പ് ഇപ്പോള്‍ അവതിരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കാനാവും. അതില്‍ പങ്കെടുക്കാനും സംസാരിക്കാനും താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. അല്ലാത്തവര്‍ക്ക് പുറത്ത് നില്‍ക്കാം.
സാധാരണ വോയ്‌സ് കോള്‍ ചെയ്യുമ്പോള്‍ അംഗങ്ങള്‍ക്കെല്ലാവര്‍ക്കും ഫോണ്‍ റിങ് ചെയ്യും. എന്നാല്‍ വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോള്‍ അത്തരം ഒരു ശല്യവും ഉണ്ടാവില്ല. നിശബ്ദമായ ഒരു പുഷ് നോട്ടിഫിക്കേഷന്‍ മാത്രമാണ് ഫോണുകളില്‍ കാണിക്കുക. വോയ്‌സ് ചാറ്റില്‍ പങ്കെടുത്തുകൊണ്ടു തന്നെ മറ്റ് വാട്‌സാപ്പ് ചാറ്റുകള്‍ ഉപയോഗിക്കാനാവും. ചാറ്റില്‍ പങ്കെടുക്കാതെ തന്നെ ആരെല്ലാം ചാറ്റില്‍ പങ്കെടുക്കുന്നുണ്ടെന്ന് കാണാനും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സാധിക്കും.
വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോള്‍ ചെറിയൊരു ബാനറായി വാട്‌സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങള്‍ കാണാം. 33 മുതല്‍ 128 ആളുകള്‍ വരെയുള്ള വലിയ ഗ്രൂപ്പുകളിലാണ് വോയ്‌സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സാപ്പ് ലോഗിന്‍ ചെയ്ത ഫോണില്‍ മാത്രമേ ഈ സൗകര്യം ലഭിക്കൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *