പ്രഗതി മൈതാനത്ത്  ആരംഭിച്ച ഇന്ത്യ ഇന്റർ നാഷണൽ ട്രേഡ് ഫെയറിൽ ആതിരപ്പള്ളി ട്രൈബൽ വാലി പദ്ധതി ഉൽപന്നങ്ങളുടെ വിപണന സ്റ്റാൾ പ്രവർത്തനമാരംഭിച്ചു. റീ ബിൽഡ് കേരള പദ്ധതിയിലൂടെ ആരംഭിച്ചതാണ് ആതിരപ്പള്ളി ട്രൈബൽ വാലി പദ്ധതി. 
ചീഫ് സെക്രട്ടറി ഡോ. വി. വേണു കേരള പവലിയനിലെ സ്റ്റാളുകൾ ഉത്ഘാടനം ചെയ്തു. കേരള പവലിയനിൽ 35 വിപണന സ്റ്റാളുകളും വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളുമുണ്ട്.

വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള സംരംഭകരുടെ പങ്കാളിത്തത്തോടെ നവംബർ 14 മുതൽ 27 വരെ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ ഇന്റർ നാഷണൽ ട്രേഡ് ഫെയറിൽ  ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരമുണ്ട്.
ട്രേഡ് ഫെയറിന്റെ ആദ്യ നാലു ദിനങ്ങളിൽ നടത്തപ്പെടുന്ന  ബിസിനസ് മീറ്റുകൾ സംരംഭകർക്ക് ദേശിയ അന്തർദേശിയ  വിപണികളിലേയ്ക്കുള്ള പ്രവേശനത്തിന് ഏറെ സഹായകരമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *