കുവൈറ്റ്: കുവൈറ്റിലെ സുബ്ബിയ മേഖലയില്‍ ഡിറ്റക്ടീവായി വേഷം ധരിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന മൂന്ന് പേരെ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പട്രോള്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
പരിശോധനയില്‍, ഇവരുടെ പക്കല്‍ നിന്നും മയക്കുമരുന്ന് ഗുളികകള്‍, ഹാഷിഷ്, ഷാബു എന്നിവയുടെ ബാഗുകള്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമഗ്രികള്‍ എന്നിവ അധികൃതര്‍ കണ്ടെത്തി.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമിന് പ്രവാസികളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ 12ലധികം പ്രവാസികളെ കൊള്ളയടിച്ചതായാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചത്