ഷാര്‍ജ: സാം പിട്രോഡയുടെ ‘വരൂ ലോകം പുനർനിർമ്മിക്കാം’ എന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ വെച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രകാശനം ചെയ്തു. നോർക്ക ഡയറ്കക്ടർ ജെ.കെ മേനോൻ പുസ്തകം ഏറ്റുവാങ്ങി. 
ഗ്രന്ഥകർത്താവ് സാം പിട്രോഡ ചിക്കാഗോയിൽ നിന്ന് സദസ്സുമായി സംവദിച്ചു. റൈറ്റേഴ്സ് ഫോറത്തിൽ വെച്ചാണ് പ്രകാശനകർമ്മം നടന്നത്. പുസ്തകത്തിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്ന എഴുത്തുകാരൻ മൻസൂർ പള്ളൂരും ചടങ്ങിൽ സംബന്ധിച്ചു. 

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, നോബൽ ജേതാവും എഴുത്തുകാരനുമായ റോൾഡ് ഹോഫ്മാൻ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ പ്രകീർത്തിച്ച പുസ്തകം അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്. 
നാം  ജീവിക്കുന്ന ഭൂമിയെയും മനുഷ്യരെയും സംബന്ധിച്ച ഉൾക്കാഴ്ചയുള്ള പ്രവത്തന പദ്ധതി മുന്നോട്ട് വെക്കുന്ന പുസ്തകമാണ് സാം പിട്രയുടെ പുസ്തകമെന്ന് വിഡി സതീശൻ പറഞ്ഞു. പലസ്തീന്‍ – ഇസ്രായേല്‍ യുദ്ധത്തില്‍ ഐക്യരാഷട്ര സഭയുടെ റോള്‍ ഇല്ലാതായി. എല്ലാ ദിവസും ന്യൂസ് പ്രസ്താവന ഇറക്കുന്ന എജന്‍സിയായി ഐക്യരാഷ്ട്ര സഭയും മാറിയെന്നും വിഡി സതീശന്‍ പറഞ്ഞു. 
മൂന്നാമത് ലോകക്രമം എന്നത് ഒരു ദര്‍ശനമാണ്. അതിന് നമ്മളെ ചിന്തിപ്പിക്കുന്ന കര്‍മ്മ പദ്ധതിയാണ് ഈ പുസ്തകം. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഡോ. സാം പിത്രോദയെ കണ്ടെത്തിയത് കാരണമാണ്, ഇന്ത്യയില്‍ ടെലികോം വിപ്‌ളവം ഉണ്ടായത്. ലോകത്ത് ഇന്ന് ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ നിരക്കിലുളള കമ്മ്യൂണിക്കേഷന്‍ സംവിധാനമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. 

എഴുത്തിന്റെ സാങ്കേതിക ഭാഷയും വാക്കുകളുടെ സൗന്ദര്യവും നഷ്ടമാവാതെ പുസ്തകം മലയാളത്തിൽ ലഭ്യമാക്കിയ എഴുത്തുകാരൻ മൻസൂർ പള്ളൂരിനെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു . എൽവിസ് ചുമ്മാർ അവതാരകനായിരുന്നു. 
ലോകം ഏറെ ചർച്ച ചെയ്യുന്ന മഹത്തരമായ ഒരു കൃതി ഏറ്റുവാങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ജെ.കെ മേനോൻ പറഞ്ഞു. ചടങ്ങിൽ അനുര മത്തായി, മഹാദേവൻ എന്നിവരും പങ്കെടുത്തു. നൂറുകണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു. മനോരമ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *