തിരുവനന്തപുരം- രാജഭക്തി വിളംബരം ചെയ്ത് നോട്ടീസിറക്കിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. നോട്ടീസ് തയാറാക്കിയ ബോര്‍ഡിന്റെ സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പി. മധുസൂദനന്‍ നായരെ സ്ഥലംമാറ്റി. ഹരിപ്പാട് ഡെപ്യൂട്ടി കമീഷണറായാണ് നിയമനം. പൊതുജനങ്ങള്‍ക്കിടയില്‍ സംഭവം ബോര്‍ഡിന് വലിയ അവമതിപ്പുണ്ടാക്കിയെന്നും അനാവശ്യവിവാദത്തിന് ഇടയാക്കിയെന്നുമാണ് ദേവസ്വം സെക്രട്ടറി ജി. ബൈജു നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ചര്‍ച്ചചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥലംമാറ്റത്തിന് പിന്നാലെ മധുസൂദനന്‍ നായര്‍ 30 ദിവസത്തെ അവധിയില്‍ പ്രവേശിച്ചു.
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ നോട്ടീസ് രാജഭക്തി പ്രകടിപ്പിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. രാജകുടുംബാംഗങ്ങളെ രാജ്ഞിയെന്നടക്കം ഇതില്‍ വിശേഷിപ്പിച്ചിരുന്നു. നോട്ടീസ് പിന്നീട് ദേവസ്വം ബോര്‍ഡ് ഇടപെട്ട് പിന്‍വലിച്ചു.
 
2023 November 13Keralamadhusoodanan nairtitle_en: p madhusoodanan nair

By admin

Leave a Reply

Your email address will not be published. Required fields are marked *