പൈവളിഗെ∙  മീഞ്ച, പൈവളിഗെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികൾ ഉൾപ്പെടെ അൻപതിലേറെ  പേരാണു മഞ്ഞപ്പിത്തത്തെ തുടർന്നു ചികിത്സയിലുള്ളത്. ഇതിനിടെ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഇല്ലാത്തത് പ്രയാസം ഉണ്ടാക്കുന്നു. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവിനെത്തുടർന്നു സ്വകാര്യ ആശുപത്രികളെയാണ് രോഗികൾ ആശ്രയിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
ബായാർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരില്ലെന്നു നാട്ടുകാർ പറഞ്ഞു. 3 ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. 2  ഡോക്ടർമാർ സ്ഥലംമാറി പോയി. പുത്തിഗെ, മീഞ്ച, കുരുഡപ്പദവ്, മുളിഗദ്ദെ, ബായാർ, പെർമുദെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി നിത്യേന അൻപതിലേറെ രോഗികളാണ് ഈ ആശുപത്രിയിലേക്ക് എത്തിയിരുന്നത്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലെ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരെ നിമയിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.∙ മഞ്ഞപ്പിത്തം (ചർമത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം), ഇരുണ്ട നിറമുള്ള മൂത്രം, കടുത്ത ക്ഷീണം, ഓക്കാനം, ഛർദി, വയറുവേദന, തലവേദന, പേശിവേദന, പനി. ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ കരളിനെ ബാധിച്ചേക്കാം.
∙ മലമൂത്ര വിസർജനം ശൗചാലയത്തിൽ മാത്രം ചെയ്യുക, ആഹാരത്തിന് മുമ്പും മലമൂത്ര വിസർജനത്തിനും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപോയോഗിച്ച് വൃത്തിയായി കഴുകുക, കുടിക്കുവാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, ശുചിത്വം ഉറപ്പുവരുത്താതെ കടകളിൽനിന്ന് പാനീയങ്ങൾ, ജൂസ്‌, ഐസ് ഉപയോഗിച്ച് നിർമിക്കുന്ന മറ്റു ഉൽപന്നങ്ങൾ എന്നിവ ഉപയോഗികാതിരിക്കുക, മലിനമായ വെള്ളത്തിൽ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങൾ, പഴ വർഗങ്ങൾ, പച്ചക്കറികൾ കഴുകുന്നത് എന്നിവ ഒഴിവാക്കുക, തൂവാല, തോർത്ത്‌ മുതലായ വ്യക്തിഗത സാധനങ്ങൾ പങ്കുവയ്ക്കാതിരിക്കുക.രോഗലക്ഷണങ്ങൾ കണ്ടാൽ  ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണം
 

By admin

Leave a Reply

Your email address will not be published. Required fields are marked *