ഭോപ്പാൽ: മധ്യപ്രദേശിനെ ‘അഴിമതിയുടെ തലസ്ഥാനം’ എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ വ്യാപകമായ അഴിമതിയില്‍ ഏര്‍പ്പെടുകയാണ്. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ മകനും ഒരു ഇടനിലക്കാരനും കോടിക്കണക്കിന് രൂപയെക്കുറിച്ച് സംസാരിക്കുന്ന വൈറല്‍ വീഡിയോയെ കറിച്ച് സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.
”ഇന്ന് മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനമാണ്, ബിജെപി നേതാവ് നരേന്ദ്ര സിംഗ് തോമര്‍ ജിയുടെ മകന്റെ വീഡിയോ നിങ്ങള്‍ കണ്ടിരിക്കണം, അവര്‍ നിങ്ങളുടെ പണം കൊള്ളയടിക്കുന്നു. ബിജെപി നേതാക്കളുടെ കൊള്ളയില്‍ സംസ്ഥാനത്തെ ജനങ്ങള്‍ നഷ്ടം സഹിക്കുകയാണ്” രാഹുല്‍ ഗാന്ധി പറഞ്ഞു.