കോലാലംപൂർ: കെഎംസിസിയുടെ ആത്മീയതയിലൂന്നിയുള്ള പ്രബോധനവും ദീനിസ്ഥാപനങ്ങളുടെ ഉന്നമനപ്രവർത്തനത്തോടൊപ്പം നാട്ടിലും മറുനാട്ടിലും ജീവകാരുണ്യ പ്രവർത്തന രംഗത്തുള്ള മാതൃക പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പറഞ്ഞു. 
യഥാർത്ഥ ദയയും കാരുണ്യവും അന്തർഭവിക്കുക്കുന്നത് കൂടുതലും പ്രവാസിസമൂഹത്തിൽനിന്നാണെന്നും അതെല്ലാം ഏകികൃതരൂപത്തിൽ കൃത്യമായ ലക്ഷ്യത്തോടും കാഴ്ച്ചപ്പാടോടെയും നടപ്പാകുന്നതിൽ കെഎംസിസിയുടെ പങ്ക് വളരെ വലുതാണെന്നും അതിന് മുസ്ലിം ലീഗും പ്രവാസി സമൂഹവും നൽകുന്ന അംഗീകാരമാണ് മലയാളികൾ അധിവസിക്കുന്ന എല്ലാ രാജ്യങ്ങളിലെയും കെഎംസിസിയുടെ വളർച്ചയെന്നും തങ്ങൾ പറഞ്ഞു. 
ഹൃസ്യ സന്ദർശനാർത്ഥം മലേഷ്യയിലെത്തിയ പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾക്ക് കോലാലാംപൂർ കെഎംസിസി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ. 
യഥാർത്ഥ സ്നേഹവും കാരുണ്യവും നാവിൽ നിന്നോ ചുണ്ടിൽ നിന്നോ അല്ല ഹൃദയത്തിൽ നിന്നാണ് വരേണ്ടതെന്നും അത്തരം ഒരു പ്രവർത്തന രീതി തന്നെയാണ് കെഎംസിസിയെ ഇതര പ്രവാസിസംഘടനകളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നതെന്ന്  കൊണ്ടോട്ടി സി.എച്ച് സെന്റർ ചെയർമാൻ ജബ്ബാർ ഹാജി മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. 
ഹനീഫ ഹാജി ബിസ്മില്ലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മലേഷ്യൻ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി ഗവേഷണവിഭാഗം തലവൻ ഡോക്ടർ സയ്യിദ് മൂസ്സ അൽ കാസിം തങ്ങൾ ഉത്ഘാടനം ചെയ്തു. 
ഹനീഫ കോട്ടക്കൽ, യുസഫ് ഹാജി, മുനീർ കുഞ്ഞിമംഗലം, ഫാറൂഖ്, ഡത്തോ ഇബ്രാഹിം ഹാജി, ഹൈദർ ഹാജി എന്നിവർ പ്രസംഗിച്ചു. ഇറ്റിഎം തലപ്പാറ സ്വാഗതവും ഫാറൂഖ് ചെറുകുളം നന്ദിയും പറഞ്ഞു. 
റിപ്പോർട്ട്: നൌഷാദ് വൈലത്തൂർ

By admin

Leave a Reply

Your email address will not be published. Required fields are marked *