ബംഗളുരു: ചിത്രഗുര്‍ഗയിലെ ബബ്ബൂരു ഗ്രാമത്തിലെ വീട്ടില്‍നിന്ന് മൂന്നു കോടി വില വരുന്ന നാല് ആനക്കൊമ്പുകളും ചന്ദനമുട്ടികളും രക്ത ചന്ദന മരക്കഷ്ണങ്ങളും പിടിച്ചെടുത്തു.
സംഭവത്തില്‍ വീട്ടുട നാരായണപ്പ(54), തമിഴ്‌നാട് സ്വദേശിയും വീട്ടിലെ താമസക്കാരനുമായ ചന്ദ്രശേഖര്‍(39) എന്നിവരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം.
വീട്ടിലെ അടച്ചിട്ട മുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ആനക്കൊമ്പുകളും ചന്ദനമുട്ടികളും കണ്ടെത്തിയത്. ഹിരിയൂര്‍ റൂറല്‍ പോലീസാണ് വീട്ടില്‍ പരിശോധന നടത്തിയത്.